ആഘോഷങ്ങളില്ലാതെ തൃശൂര്‍ പൂരം: ചടങ്ങുകള്‍ മാത്രമായി ഒതുങ്ങും
തൃശൂര്‍: തൃശൂര്‍ പൂരം ഇത്തവണയും ആഘോഷങ്ങളില്ലാതെ നടത്തും. ചടങ്ങുകള്‍ മാത്രമായി പൂരം ഒതുങ്ങും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ചമയ പ്രദര്‍ശനം ഉണ്ടാകില്ല. പൂരം കഴിഞ്ഞുള്ള ദേശക്കാപകല്‍പൂരവും ഒഴിവാക്കി. കുടമാറ്റ സമയം വെട്ടിക്കുറക്കാനും ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. പൂരം നടത്താന്‍ മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നതും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നതുമാണ് ജില്ലാ ഭരണകൂടം നിലപാട് കടുപ്പിക്കാന്‍ കാരണം. നേരത്തെ പൂരം ആര്‍ഭാടമായി നടത്തണമെന്നതില്‍ ഉറച്ചു നിന്ന ദേവസ്വങ്ങളും അതിതീവ്ര രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് പൂരം നടത്താമെന്ന് ഉറപ്പുനല്‍കുകയായിരുന്നു.
സംഘാടകര്‍, ദേവസ്വം ജീവനക്കാര്‍, മേളക്കാര്‍, പാപ്പാന്മാര്‍ എന്നിവര്‍ക്ക് മാത്രമാകും പൂരം നടക്കുന്ന ഇടങ്ങളിലേക്ക് പ്രവേശനം. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പൂരത്തിന് എത്തുന്ന എല്ലാവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ഇതിനുള്ള സൗകര്യം ആരോഗ്യ വകുപ്പ് നഗരത്തില്‍ മൂന്ന് ഇടങ്ങളില്‍ ആയി ഒരുക്കിയിട്ടുണ്ട്.
മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും ഉണ്ടാകും. സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായി മാത്രം നടത്തും.
ഇത്തവണത്തെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവവും ജില്ലാ ഭരണകൂടം റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."