ബി.ജെ.പി പ്രീണനം ആരോപിച്ചു ; നോമ്പുകാർക്ക് രണ്ട് മണിക്കൂർ ഇടവേള നൽകിയത് പിൻവലിച്ചു
ന്യൂഡൽഹി
റമദാനിൽ മുസ്‌ലിം ജീവനക്കാർക്ക് ദിവസം രണ്ട് മണിക്കൂർ ജോലിയിൽ ഇടവേള അനുവദിക്കുന്ന സർക്കുലർ പുറപ്പെടുവിച്ച് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ച് ഡൽഹി ജൽ ബോർഡ് (ഡി.ജെ.ബി).
ബി.ജെ.പിയുടെ എതിർപ്പിനെ തുടർന്നാണിത്.
ഏപ്രിൽ 3 മുതൽ ഈദുൽ ഫിത്വർ തീയതി പ്രഖ്യാപിക്കുന്നത് വരെ മുസ്‌ലിം ജീവനക്കാർക്ക് ഷോർട്ട് ലീവ് (ഏകദേശം രണ്ട് മണിക്കൂർ) അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഡി.ഡി.ഒ അല്ലെങ്കിൽ കൺട്രോളിങ് ഓഫിസർക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള ഉത്തരവാണ് ഡി.ജെ.ബി പ്രഖ്യാപിച്ചത്.
ഓഫിസ് ജോലിക്ക് തടസം വരാത്ത രീതിയിൽ ശേഷിക്കുന്ന ഓഫിസ് സമയങ്ങളിൽ അവർ ജോലി പൂർത്തിയാക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഈ പ്രഖ്യാപനമെന്നും ഡി.ജെ.ബി സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
ഇത് പ്രീണനമാണെന്നാരോപിച്ച് ഡൽഹി ബി.ജെ.പി അധ്യക്ഷൻ ആദേശ് ഗുപ്ത ട്വീറ്റ് ചെയ്തതോടെ വൈകുന്നേരത്തോടെ സർക്കുലർ പിൻവലിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."