പാക് പ്രതിസന്ധി: ഇന്നും വാദം കേൾക്കും, എൻ.എസ്.എ യോഗത്തിന്റെ മിനുട്‌സ് ഹാജരാക്കണമെന്ന് സുപ്രിംകോടതി
ഇസ്‌ലാമാബാദ്
പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി മുമ്പാകെയുള്ള കേസുകളിൽ തീരുമാനമായില്ല.
കേസിൽ ഇന്ന് വീണ്ടും ചീഫ് ജസ്റ്റിസ് ഉമർ അത ബന്ദിയാൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ വാദംതുടരും.
കേസിന്റെ മൂന്നാംദിവസമായ ഇന്നലെ പ്രധാനമായും പ്രധാനമന്ത്രി ഇമ്രാൻഖാന്റെ തഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ (പി.ടി.ഐ) വാദങ്ങളാണ് നടന്നത്. കേസിൽ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന് പി.ടി.ഐ അഭിഭാഷകൻ വാദിച്ചു. വാദത്തിനിടെ, പാക് സർക്കാരിനെ തകർക്കാൻ വിദേശ ഗൂഢാലോചന നടന്നുവെന്ന വാദം തെളിയിക്കുന്നതിന് അവസാനമായി നടന്ന ദേശീയ സുരക്ഷാസമിതി (എൻ.എസ്.എ) യോഗത്തിന്റെ മിനുട്‌സ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
വോട്ടെടുപ്പ് നടക്കും മുമ്പ് പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് ആരിഫ് ആൽവിയുടെ നടപടിയും പ്രമേയത്തിൽ വോട്ടെടുപ്പ് നടത്താൻ വിസമ്മതിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയും ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്.
സുപ്രിംകോടതി സ്വമേധയാ എടുത്ത കേസും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."