HOME
DETAILS
MAL
രാജ്യസഭയിൽ മലയാളത്തിൽ പ്രസംഗിച്ച് സുരേഷ് ഗോപി
backup
April 07 2022 | 05:04 AM
ന്യൂഡൽഹി
രാജ്യസഭയിൽ മാതൃഭാഷയിൽ പ്രസംഗിച്ച് നടൻ സുരേഷ് ഗോപി എം.പി. രാജ്യസഭാ കാലാവധി പൂർത്തിയാക്കുന്ന തന്റെ ഈ സമ്മേളനത്തിലെ അവസാന പ്രസംഗമാണ് മലയാളത്തിൽ നടത്തിയത്. ആനകളെ ലോറിയിലും ട്രക്കിലും കയറ്റി കൊണ്ടുപോകുന്നത് നിരോധിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. പ്രസംഗത്തിന് ശേഷം അഭിനന്ദനം, നന്നായി സംസാരിച്ചു എന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു മലയാളത്തിൽ പ്രശംസിച്ചു.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ചനും കുഞ്ചൻ നമ്പ്യാർക്കും ആദരവ് അർപ്പിച്ച് പ്രസംഗം തുടങ്ങിയ സുരേഷ് ഗോപി കേന്ദ്ര വനംവകുപ്പിന് മുന്നിലാണ് നിവേദനം അവതരിപ്പിച്ചത്. പ്രസംഗത്തിൽ ഈ ടേമിലെ തന്റെ കാലാവധി പൂർത്തിയായി എന്നു പറഞ്ഞുകൊണ്ട് അടുത്ത ടേമിലും താനുണ്ടായേക്കുമെന്ന സൂചനയും നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."