ലോക സമ്പന്നൻ ഇലോൺ മസ്‌ക്; മലയാളികളിൽ യൂസഫലി
ശതകോടീശ്വരന്മാരുടെ പട്ടികയിൽ എട്ട് മലയാളികളും
ദുബായ്
ഫോബ്സ് മാഗസിൻ പുറത്തിറക്കിയ ലോക അതിസമ്പന്നരുടെ പട്ടികയിൽ ടെസ് ലാ കമ്പനി മേധാവി ഇലോൺ മസ്‌ക് ഒന്നാമത്. പട്ടികയിലുള്ള എട്ട് മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയാണ് ഒന്നാമത്. 540 കോടി ഡോളറിന്റെ ആസ്തിയാണ് യൂസഫലിക്കുള്ളത്. ഇന്ത്യയിലെ മുകേഷ് അംബാനിയും ഗൗതം അദാനിയും ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ 10, 11 സ്ഥാനങ്ങളിലാണ്. 9,000 കോടി ഡോളർ വീതമാണ് ഇവരുടെ ആസ്തി. ഇന്ത്യയിൽ 26 ശതകോടീശ്വരന്മാരുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 140 പേരായിരുന്നത് ഇത്തവണ 166 ആയി ഉയർന്നു. ഇത് റെക്കോഡ് വർധനവാണ്.
21,900 കോടി ഡോളർ ആസ്തിയാണ് ഒന്നാം സ്ഥാനത്തുള്ള ടെസ് ലാ കമ്പനി മേധാവി ഇലോൺ മസ്‌കിനുള്ളത്. 17,100 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സി.ഇ.ഒ ജെഫ് ബെസോസാണ് രണ്ടാമൻ. 12,900 കോടി ആസ്തിയുള്ള ബിൽഗേറ്റ്‌സ് നാലാം സ്ഥാനത്താണ്.
പട്ടികയിൽ 490 ാം സ്ഥാനത്താണ് യൂസുഫലി. 410 കോടി ഡോളർ ആസ്തിയുള്ള ഇൻഫോസിസ് ഗോപാലകൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്. ബൈജു ആപ്പ് ഉടമ ബൈജു രവീന്ദ്രൻ (360 കോടി ഡോളർ), രവി പിള്ള (260 കോടി ഡോളർ), എസ്.സി ഷിബുലാൽ (220 കോടി ഡോളർ), സണ്ണി വർക്കി (210 കോടി ഡോളർ), ജോയ് ആലുക്കാസ് (190 കോടി ഡോളർ), മുത്തൂറ്റ് കുടുംബം (140 കോടി ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് മലയാളികൾ.
2,668 ശതകോടീശ്വരന്മാരാണ് ആകെ ലോകത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."