വിട പറഞ്ഞത് സമസ്ത ബഹ്‌റൈന്റെ പ്രഥമ കാര്യ ദര്‍ശി
മനാമ: പിണങ്ങോട് അബൂബക്കര്‍ സാഹിബിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയ ഭാരവാഹികളും വിവിധ പോഷക സംഘടനകളും അനുശോചിച്ചു.മുന്‍ ബഹ്‌റൈന്‍ പ്രവാസി കൂടിയായിരുന്ന അദ്ദേഹം
സമസ്ത ബഹ്‌റൈന്റെ പ്രഥമ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.ബഹ്‌റൈനില്‍ നേരത്തെ സുന്നികളുടെ കൂട്ടായ്മ രൂപീകൃതമായിരുന്നുവെങ്കിലും പിണങ്ങോട് അബൂബക്കര്‍ സാഹിബ് നേതൃത്വത്തിലെത്തിയതോടെയാണ് 'സമസ്ത കേരള സുന്നി ജമാഅത്ത്' എന്ന പേരില്‍ 1980 ല്‍ സംഘടന പുന:സംഘടിപ്പിച്ചതും ബഹ്‌റൈനിലുടനീളം സമസ്തയുടെ സന്ദേശം വ്യാപിക്കാന്‍ സാഹചര്യമൊരുങ്ങിയതും.
അദ്ദേഹത്തിന്റെ സംഘാടന മികവിന്റെ ഫലമായി വിവിധ ഏരിയകളില്‍ സുന്നി പ്രവര്‍ത്തകര്‍ സംഘടിക്കുകയും ഏരിയാ തലങ്ങളില്‍ കമ്മറ്റികള്‍ രൂപീകരിക്കരിക്കപ്പെടുകയും ചെയ്തിരുന്നു.
ഇന്ന് ബഹ്‌റൈനിലെ 15 ഭാഗങ്ങളിലായി സമസ്തയുടെ ഏരിയാ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ഇവിടെങ്ങളിലെല്ലാം ആഴ്ചകള്‍ തോറും സ്വലാത്ത് സദസ്സുകളും മറ്റു ആത്മീയ സദസ്സുകളും പഠനക്ലാസ്സുകളും നടന്നു വരുന്നു.
കൂടാതെ വിവിധ ഏരിയാ കമ്മറ്റികള്‍ക്ക് കീഴിലായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസബോര്‍ഡിന്റെ മദ്‌റസകളും പ്രവര്‍ത്തിക്കുന്നുണ്ട്.
സമസ്ത ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയായ ഇര്‍ശാ ദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കന്ററി മദ്‌റസയുടെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് സമസ്ത ബഹ്‌റൈന്റെ ചരിത്രം വിവരിക്കുന്ന 'തസ്ബീത്ത്' സുവനീര്‍ തയ്യാറാക്കാനാണ് അദ്ദേഹം അവസാനമായി ബഹ്‌റൈനിലെത്തിയത്.
200 ല്‍ പരം പേജുകളുള്ള പ്രസ്തുത സുവനീറിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചാണ് അദ്ദേഹം ബഹ്‌റൈനില്‍ നിന്നും മടങ്ങിയത്. ഇതിനായി ദിവസങ്ങളോളം അദ്ദേഹം ബഹ്‌റൈനില്‍ താമസിച്ചതും സമസ്തയുടെ വിവിധ സദസ്സുകളില്‍ പങ്കെടുത്ത് പ്രഭാഷണങ്ങള്‍ നടത്തിയതും ഭാരവാഹികള്‍ അനുസ്മരിച്ചു.
ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിഭിന്നമായി സമസ്തയുടെ ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തി പിടിച്ചു പ്രവര്‍ത്തിക്കാനും സുന്നികള്‍ക്ക് നാട്ടില്‍ നടക്കുന്ന സുന്നി ആചാര അനുഷ്ഠാനങ്ങളെല്ലാം അതേപടി പ്രവാസ ലോകത്ത് നടപ്പില്‍ വരുത്താനും അബൂബക്കര്‍ സാഹിബ് സഹിച്ച ത്യാഗങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെയെന്നും
ഈ വിശുദ്ധ മാസത്തിന്റെ എല്ലാ മഹത്വവും നേട്ടങ്ങളും ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നതായി സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
അടുത്ത ദിവസം സമസ്ത ബഹ്‌റൈന്‍ ആസ്ഥാനങ്ങളിലും തറാവീഹ് നമസ്‌കാര സ്ഥലങ്ങളിലും വീടുകളിലും എല്ലാവരും അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത്‌നിസ്‌കാരം നടത്തണമെന്നും ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."