കൊവിഡ് എക്‌സ്.ഇ ഇന്ത്യയിലും
ന്യൂഡൽഹി
ഒമിക്രോണിനെക്കാൾ അതിവേഗം പടരുന്ന പുതിയ കൊവിഡ് വകഭേദമായ എക്‌സ്.ഇ മുംബൈയിൽ സ്ഥിരീകരിച്ചതായി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ.
പുതിയ വകഭേദം ഒരാളിൽ കണ്ടെത്തിയെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചത്. രോഗിക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്നും പറഞ്ഞു. കൊവിഡിന്റെ എല്ലാ വകഭേദങ്ങളെക്കാളും വേഗം സംക്രമിക്കുന്ന വൈറസാണ് എക്‌സ്.ഇയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ സാഹചര്യത്തിൽ രാജ്യങ്ങൾ ജാഗ്രത പാലിക്കുന്നതിനിടെയാണ് ഇന്ത്യയിൽ രോഗമെത്തിയെന്ന വാർത്ത പുറത്തുവന്നത്.
ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 50കാരിയായ കോസ്റ്റ്യൂം ഡിസൈനർക്കാണ് രോഗം പിടിപെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇവരുടെ സ്രവ പരിശോധനയിൽ 230 സാംപിളുകളിൽ 228 എണ്ണവും ഒമിക്രോണും ഒന്ന് കാപ്പയും മറ്റൊന്ന് എക്‌സ്.ഇയുമാണെന്ന് കണ്ടെത്തിയതായാണ് അഡിഷനൽ ബി.എം.സി കമ്മിഷനർ സുരേഷ് കകാനി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."