HOME
DETAILS

കന്യകാത്വ പരിശോധന ഭരണഘടനാവിരുദ്ധം: ഡല്‍ഹി ഹൈക്കോടതി

  
backup
February 08 2023 | 05:02 AM

virginity-test-un-constitutional-delhi-high-court

ന്യൂഡല്‍ഹി: കുറ്റാരോപിതയായ സ്ത്രീയുടെ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാവിരുദ്ധവും ലിംഗവിവേചനപരവും അന്തസ്സിനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. കന്യകാത്വ പരിശോധനയ്ക്ക് നിയമപരമായ നടപടികളൊന്നുമില്ലെന്നും ഇത്തരം പരിശോധന മനുഷ്യത്വരഹിതമായ പെരുമാറ്റമാണെന്നും കോടതി നിരീക്ഷിച്ചു. അഭയാ കേസില്‍ സിസ്റ്റര്‍ സെഫി നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

1992ല്‍ കേരളത്തിലെ സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ തന്നെ 'കന്യകാത്വ പരിശോധന' നടത്തിയത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജുഡീഷ്യല്‍ നടപടിയുടെ ഭാഗമായോ പൊലിസ് അന്വേഷണത്തിന്റെ ഭാഗമായോ ആണെങ്കില്‍ പോലും കസ്റ്റഡിയിലുള്ള സ്ത്രീ തടവുകാരിയുടെ കന്യകാത്വ പരിശോധന ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു.

കസ്റ്റഡിയിലായിരിക്കുമ്പോഴും അന്തസ്സോടെ ജീവിക്കാനുള്ള ഒരാളുടെ അവകാശത്തെ ആര്‍ക്കും ഹനിക്കാനവില്ല. കന്യകാത്വ പരിശോധന അവളുടെ ശാരീരിക കാര്യത്തില്‍ അന്വേഷണ ഏജന്‍സിയുടെ ഇടപെടലിന് തുല്യമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. കന്യകാത്വം എന്ന വാക്കിന് ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ പിന്‍ബലം ഇല്ലെങ്കിലും, അത് ഒരു സ്ത്രീയുടെ വിശുദ്ധിയുടെ അടയാളമായി മാറിയെന്നത് വിചിത്രമാണ്. സുപ്രിം കോടതിയുടെ നിരവധി വിധിന്യായങ്ങളില്‍ വൈദ്യശാസ്ത്ര പിന്‍ബലമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപമാനിക്കപ്പെട്ടുവെന്ന തോന്നലുണ്ടാക്കുന്ന അഭികാമ്യമല്ലാത്തതും വെറുപ്പുളവാക്കുന്നതുമായ ആശയമാണിത്. മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനാ തത്വങ്ങളാല്‍ നയിക്കപ്പെടുന്ന ഈ കോടതിക്ക് അതിനെ പിന്തുണയ്ക്കാനാവില്ലെന്നും ഹൈക്കോടതി വിധിന്യായത്തില്‍ എഴുതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago