ഓഫിസില്‍ മാനസിക പീഡനമുണ്ടായി; സിന്ധുവിന്റെ ഡയറി കണ്ടെത്തി
വയനാട്: ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ആര്.ടി ഓഫിസിലെ ജീവനക്കാരി സിന്ധുവിന്റെ ഡയറി പൊലിസ് കണ്ടെടുത്തു. ഓഫിസില്‍ മാനസിക പീഡനമുണ്ടായതായി സിന്ധു ഡയറിയിലെഴുതിയിട്ടുണ്ട്. സിന്ധുവിന്റെ ലാപ്ടോപ്പും മൊബൈല്‍ഫോണും പൊലിസ് പരിശോധിച്ചു.
അതേസമയം, മാനന്തവാടി ആര്.ടി ഓഫീസിലെ ജീവനക്കാരി സിന്ധു മരണത്തിന് മുന്‍പ് സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു. ഓഫീസില്‍ സുഗമമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, സിന്ധു പരാതിയൊന്നും നല്‍കിയിട്ടില്ലെന്നായിരുന്നു ജോയിന്റ് ആര്‍ടിഒ ഇന്നലെ പറഞ്ഞത്.
ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ സിന്ധുവിനെ കണ്ടെത്തിയത്. മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചിരുന്നു. കൈക്കൂലി വാങ്ങാന്‍ കൂട്ട് നില്‍ക്കാത്തതാണ് സിന്ധുവിനോട് സഹപ്രവര്‍ത്തകര്‍ക്ക് പകയുണ്ടാകാന്‍ കാരണമെന്ന് കുടുംബം ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ ഒറ്റപ്പെടുത്തിയെന്നും ജോലി നഷ്ടപ്പെടുമെന്ന് ഇവര്‍ ഭയപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."