കെ.വി തോമസ് കണ്ണൂരിലേക്ക് ; സിപി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കും
കൊച്ചി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന നേതാവ് കെ.വി തോമസ്. എറണാകുളത്തെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാർത്താസമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
കേരളം മാറ്റി നിർത്തിയാൽ മറ്റെല്ലാ ഇടങ്ങളിലും സിപിഎം ഉൾപ്പെടെ ഉള്ള ഇടത് നേതാക്കളുമായി ചേർന്നാണ് മത്സരിക്കുന്നത്. മാര്‍ച്ചില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാന്‍ പോകുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.
കോൺഗ്രസിലേക്ക് താൻ പൊട്ടി മുളച്ച് വന്ന നേതാവല്ലെന്ന് കെ വി തോമസ് പറഞ്ഞു. ബൂത്തുതലം മുതൽ പ്രവർത്തിച്ചു വന്നയാളാണ്. പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിക്കാൻ ഒന്നര കൊല്ലം കാത്തിരുന്നു. താന്‍ നൂലില്‍ കെട്ടി വന്നവനല്ല, രാജ്യസഭാ സീറ്റിലും പരിഗണിച്ചില്ല. 2019ലും സീറ്റ് നിഷേധിച്ചു. കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് താന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തി. അത് ശരിയാണോയെന്നും കെ.വി തോമസ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."