ഇന്ത്യൻ മാരിടൈം സർവകലാശാലയിൽ വിവിധ കോഴ്‌സുകൾ മെയ് 16 വരെ അപേക്ഷിക്കാം
ഇന്ത്യൻ മാരിടൈം സർവകലാശാല വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ മെയ് 16 വരെ. ബി.ബി.എയ്ക്കു മാത്രം മെയ് 25 വരെ അപേക്ഷിക്കാം.
ഓൺലൈൻ അഡ്മിഷൻ പരീക്ഷ മെയ് 29ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ അടക്കം 84 കേന്ദ്രങ്ങളിൽവച്ച് നടക്കും.
യു.ജി പ്രോഗ്രാമുകൾ
നാലു വർഷ ബി.ടെക് (മറൈൻ എൻജിനീയറിങ് ചെന്നൈ, കൊൽക്കത്ത, മുംബൈ പോർട്ട് കേന്ദ്രങ്ങളിൽ/നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ് വിശാഖപട്ടണത്ത് ).
മൂന്നു വർഷ ബി.എസ്.സി നോട്ടിക്കൽ സയൻസ് കൊച്ചി, ചെന്നൈ, നവി മുംബൈ.
ഒരുവർഷ നോട്ടിക്കൽ സയൻസ് ഡിപ്ലോമ ചെന്നൈ, നവി മുംബൈ.
മൂന്നു വർഷ ബി.ബി.എ (ലോജിസ്റ്റിക്‌സ്, റീട്ടെയ്‌ലിങ്, ആൻഡ് ഇകൊമേഴ്‌സ്) കൊച്ചി, ചെന്നൈ (എൻട്രൻസില്ല).
പി.ജി പ്രോഗ്രാമുകൾ
രണ്ടു വർഷ എം.ടെക് (നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ്/ഡ്രജിങ് ആൻഡ് ഹാർബർ എൻജിനീയറിങ്), വിശാഖപട്ടണം.
രണ്ടു വർഷ എം.ടെക് മറൈൻ എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ് കൊൽക്കത്ത.
രണ്ടു വർഷ എം.ബി.എ (ഇന്റർനാഷനൽ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്) കൊച്ചി, ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം.
രണ്ടു വർഷ എം.ബി.എ (പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്‌മെന്റ്) കൊച്ചി, ചെന്നൈ.
ഒരുവർഷ പി.ജി ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ് മുംബൈ പോർട്ട് (എൻട്രൻസില്ല. ഇതിന്റെ വിജ്ഞാപനം പിന്നീട്).
പി.എച്ച്.ഡി ആൻഡ് എം.എസ് - ബൈ റിസർച് (വിജ്ഞാപനം പിന്നീട്) വിശദ വിവരങ്ങൾ: www.imu.edu.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."