HOME
DETAILS
MAL
കൊവിഡ് കുത്തനെ കൂടിയിട്ടും ബംഗാളില്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കാതെ മോദി
backup
April 20 2021 | 05:04 AM
വിമര്‍ശനവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ കൂടി അതിഭീകരമായ സാഹചര്യം നിലനില്‍ക്കുമ്പോഴും നിയമസമഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി കടുത്ത വിമര്‍ശനത്തിനിടയാക്കുന്നു. ശനിയാഴ്ച വരെ മോദി ബംഗാളില്‍ പ്രചാരണം നടത്തിയിരുന്നു. അസന്‍സോളില്‍ പ്രസംഗിക്കുമ്പോള്‍ മോദി മാസ്‌ക് പോലും ധരിച്ചിരുന്നില്ല. പ്രവര്‍ത്തകരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല. പ്രസംഗത്തിനിടെ ബംഗാളില്‍ ഇതുപോലൊരു ജനക്കൂട്ടം താന്‍ കണ്ടില്ലെന്ന് മോദി പറയുകയുംചെയ്തു. ആഭ്യന്തരമന്ത്രി അമിത്ഷായുള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ബംഗാള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളില്‍ പങ്കാളികളാണ്.
കൂടാതെ വെള്ളിയാഴ്ച മുര്‍ശിദാബാദിലും സൗത്ത് കൊല്‍ക്കത്തയിലും മോദി നാലു റാലികളെ അഭിസംബോധനചെയ്യുന്നുമുണ്ട്. മോദിയുടെ റാലികള്‍ വ്യാഴാഴ്ചയും ശനിയാഴ്ചയും നടത്താനായിരുന്നു ബി.ജെ.പിയുടെ പദ്ധതി. എന്നാല്‍ കൊവിഡ് കാലത്തും വന്‍ജനക്കൂട്ടത്തെ സംഘടിപ്പിക്കുന്ന നടപടി വിമര്‍ശിക്കപ്പെട്ടതോടെയാണ് വെള്ളിയാഴ്ചത്തേക്ക് മാത്രമായി രണ്ടുദിവസത്തെ റാലികളും മാറ്റിയത്. പ്രചാരണത്തില്‍ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല.
കൊവിഡ് ചൂണ്ടിക്കാട്ടി നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, ബംഗാള്‍ ഘടകം അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ചിരുന്നു. പകരം, കൊവിഡ് മാനദണ്ഡം പാലിച്ച് വീടുവീടാന്തരം പ്രചാരണം നടത്താനാണ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ നിര്‍ദേശം. മറ്റു രാഷ്ട്രീയ നേതാക്കളും കൊവിഡ് പരിഗണിച്ച് പരസ്യപ്രചാരണം നിര്‍ത്തിവയ്ക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തിരുന്നു.
മോദിയുടെ നടപടിക്കെതിരേ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരകന്‍ മാത്രമായി തരംതാണുവെന്ന് യെച്ചൂരി പറഞ്ഞു. വാര്‍ത്താതലക്കെട്ടില്‍ ഇടംപിടിക്കാന്‍ മാത്രമാണ് നരേന്ദ്രമോദിക്ക് താല്‍പ്പര്യമെന്നും കൊവിഡ് കുതിക്കുമ്പോഴും രാജ്യത്ത് സര്‍ക്കാരില്ലാത്ത അവസ്ഥയാണെന്നും യെച്ചൂരി ട്വീറ്റ്‌ചെയ്തു. മോദിയുടെ ചിത്രം പങ്കുവച്ച്, പ്രധാനമന്ത്രിയോ ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകനോ എന്ന് കോണ്‍ഗ്രസും ട്വീറ്റ്‌ചെയ്തു.
മോദിക്കെതിരേ സോഷ്യല്‍മീഡിയയിലും കാംപയിന്‍ നടക്കുന്നുണ്ട്. മോദി രാജിവയ്ക്കണമെന്ന ഹാഷ് ടാഗ് ഞായറാഴ്ച മുതല്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആണ്. ഒരുഘട്ടത്തില്‍ മോദി രാജിവയ്ക്കണമെന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങില്‍ മുന്നേറിയതോടെ ബി.ജെ.പി അനുകൂലികള്‍ രാജ്യം മോദിക്കൊപ്പം എന്ന ഹാഷ് ടാഗുമായി രംഗത്തുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."