ഒറ്റപ്പെട്ട കാര്യങ്ങള്‍ കണ്ട് വിലയിരുത്തുന്നത് ദുഃഖകരം; പ്രതിപക്ഷ വിമര്‍ശം ഇത്രയും പ്രതീക്ഷിച്ചില്ല'; മന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനത്തില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാറിന് അഹങ്കാരമില്ല, ജനങ്ങള്‍ക്കായി കൂടുതല്‍ ചെയ്യാനുള്ള താല്പര്യമാണുള്ളതെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തില്‍ രാഷ്ട്രീയ അതിപ്രസരമുണ്ട്. ഒറ്റപ്പെട്ട കാര്യങ്ങള്‍ കണ്ട് വിലയിരുത്തുന്നത് ദുഃഖകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കലാണ് കേന്ദ്ര നയം.
അതേസമയം, പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതാണ് കേരളത്തിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിനെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ നേതാവ് കൂടി സര്‍ക്കാറിനൊപ്പം നില്കണമെന്നാണ് ആഗ്രഹമെന്നും കെ.എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."