യോഗിക്കെതിരെ പ്രകോപന പ്രസംഗം; എസ്.പി എം.എല്‍.എയുടെ പെട്രോള്‍ പമ്പ് പൊളിച്ചുമാറ്റി
യു.പി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പ്രസംഗത്തിനു പിന്നാലെ അനധികൃതമായി കൈയേറിയ സ്ഥലത്താണ് പെട്രോള്‍ പമ്പെന്ന് ആരോപിച്ച് എസ്.പി എം.എല്‍.എയുടെ പെട്രോള്‍ പമ്പ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുമാറ്റി.
ഭോജിപുരയില്നിന്നുള്ള നിയമസഭാ അംഗമായ ശാസില്‍ ഇസ്ലാമിന്റെ ഉടമസ്ഥതയിലുള്ള പമ്പാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. അനധികൃതമായി കൈയേറിയ സ്ഥലത്താണ് പമ്പ് പ്രവര്‍ത്തിച്ചിരുന്നെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ബറേലിയില്‍ നടന്ന എസ്.പി ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ ചടങ്ങിലായിരുന്നു ശാസില്‍ ഇസ്ലാമിന്റെ വിവാദ പ്രസംഗം.
യോഗിയുടെ വായില്‍നിന്ന് ഇനി ശബ്ദം പുറത്തേക്കു വന്നാല്‍, നമ്മുടെ തോക്കില്‍നിന്ന് പുകയായിരിക്കില്ല, വെടിയുണ്ടയായിരിക്കുമെന്ന് പ്രസംഗിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വിവാദ പ്രസംഗത്തിന്റെ പേരില്‍ എം.എല്‍.എയ്ക്കും എസ്.പി ബറേലി ജില്ലാ വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍ സക്സേന അടക്കം മറ്റ് നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."