'കോടതിയിലെത്തിയ ആളെ കണ്ട് ജനം ഇറങ്ങിയോടി'; യുപിയിൽ കോടതിയിലെത്തിയ പുലിയുടെ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്ക്
ലക്‌നോ: ഉത്തർപ്രദേശിലെ ഗാസിയബാദിലെ കോടതിസമുച്ചയത്തിൽ പുള്ളിപ്പുലിയുടെ ആക്രമണം. പുലിയുടെ അക്രമത്തിൽ അഭിഭാഷകർ ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് കോടതി മുറിക്കുള്ളിലേക്ക് പുലി എത്തിയത്.
കോടതിയുടെ ആദ്യനിലയിലാണ് ആദ്യം പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലിയെ കണ്ടതോടെ അഭിഭാഷകരും ജനങ്ങളും പരിഭ്രാന്തരായി. എല്ലാവരും തലങ്ങും വിലങ്ങും ഓടാൻ ശ്രമിച്ചതോടെയാണ് പുലി ആക്രമിച്ചത്. അതിനിടെ അഭിഭാഷകർ അവരുടെ മുറികളിൽ കയറി വാതിലടച്ചതിനാൽ കോടതി മുറിയിലുണ്ടായിരുന്ന മറ്റുള്ളവർക്ക് സുരക്ഷിത സ്ഥാനം കണ്ടെത്താൻ സാധിച്ചില്ലെന്ന ആരോപണവും ഉണ്ട്.
ആളുകൾ പരിഭ്രാന്തിയിലായതോടെ പുലി അക്രമാസക്തനായെന്ന് പൊലിസ് അറിയിച്ചു. അക്രമത്തിൽ അഞ്ചോളം അഭിഭാഷകർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് വനംവകുപ്പിന്റെ സംഘം കോടതിയിലെത്തിയെങ്കിലും പുള്ളിപ്പുലിയെ പിടിക്കാൻ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."