HOME
DETAILS
MAL
ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ട്; പ്രോസിക്യൂഷന് ഹൈക്കോടതിയില്‍
backup
April 07 2022 | 14:04 PM
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ പറഞ്ഞു.
ചോദ്യംചെയ്യലിന് സൗകര്യം തേടിയപ്പോള്‍ ചെന്നൈയില്‍ നിന്ന് അടുത്ത ആഴ്ച നാട്ടില്‍ തിരികെയെത്തുമെന്ന് കാവ്യ അറിയിച്ചതായും പ്രോസിക്യൂഷന് പറഞ്ഞു. മൂന്ന് മാസം കൂടി സമയം വേണമെന്നാണ് ആവശ്യം. ഏപ്രില്‍ 15 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."