കര്‍ഫ്യൂവില്‍ തറാവീഹ് നിസ്‌കാരത്തിനായി ഇളവ്; തുടങ്ങുക രാത്രി 9.30 മുതല്‍
കോഴിക്കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്തില്‍ റമദാനിലെ തറാവീഹ് നിസ്‌കാരത്തിനു വേണ്ടി അരമണിക്കൂര്‍ വരെ ഇളവ് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളെ അറിയിച്ചു. രാത്രി 9.30 വരെയാണ് തറാവീഹ് നിസ്കാരത്തിനു മാത്രമായി കർഫ്യൂവില്‍ ഇളവ് അനുവദിച്ചത്. കടകള്‍ അടക്കം മറ്റു കാര്യങ്ങള്‍ക്ക് രാത്രി 9 മണിക്കു തന്നെയാണ് കർഫ്യൂ തുടങ്ങുക.
രാത്രി 9 മണി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതുകാരണം തറാവീഹ് നിസ്‌കാരത്തിനു പ്രയാസമാണെന്നും രാത്രി കര്‍ഫ്യൂ സമയത്തില്‍ ഇളവ് അനുവദിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെ ഫോണില്‍ വിളിച്ചാണ് തറാവീഹ് നിസ്കാരത്തിനായി കര്‍ഫ്യൂ 9.30 മുതലാക്കിയ വിവരം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."