എറണാകുളത്ത് മൂന്ന് പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍: എടത്തല, വെങ്ങോല, മുഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗണ്‍
കൊച്ചി: എറണാകുളം ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എടത്തല, വെങ്ങോല, മുഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ വൈകീട്ട് ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളിലും ലോക്ക്ഡൗണ്‍ തുടരും.
ജില്ലയില്‍ 3212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ഇന്ന് 451 പ്രദേശങ്ങളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 81 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 3083 പേര്‍ക്കും ഉറവിടമറിയാത്ത 44 പേരും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് വൈറസ് ബാധ. കണ്ടെയ്ന്മെന്റ് /മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളിലേക്കുള്ള പ്രവേശനം
പോലീസ് കര്‍ശനമായി നിയന്ത്രിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."