ജോലി ചെയ്ത് ജീവിക്കാന്‍ ശേഷിയില്ല; സ്വയം ചിതയൊരുക്കി ഗൃഹനാഥന് തീ കൊളുത്തി മരിച്ചു
കൊല്ലം: പുത്തൂരില്‍ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥന് ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 68 വയസ്സായിരുന്നു.
സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. തീ കത്തുന്നതായി കണ്ട സഹോദരിയും മറ്റുള്ളവരും ചേര്‍ന്ന് തീയണച്ചു. എന്നാല്‍ രാവിലെ സ്ഥലത്ത് ചെന്നുനോക്കിയപ്പോഴാണ് മൃതദേഹം കിടക്കുന്നത് കണ്ടത്.
വിജയകുമാര്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ വിജയകുമാര്‍ ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇതിനാല്‍ ഇയാള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ വിജയകുമാര്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."