കെ.വി തോമസിനെതിരേ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്‍ഡില്‍ പൊതുവികാരം
ന്യൂഡല്‍ഹി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന കെ.വി തോമസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിനെതിരേ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്‍ഡില്‍ പൊതുവികാരം.
സെമിനാറില്‍ പങ്കെടുത്താല്‍ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കണം. കടുത്ത നടപടി ഉണ്ടായില്ലെങ്കില്‍ തെറ്റായ സന്ദേശം നല്‍കും. ജി 23 നേതാക്കള്‍ പോലും മറ്റു പാര്‍ട്ടികളുമായി സഹകരിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. നേതൃത്വത്തെ വെല്ലുവിളിച്ച മുന്‍ കേന്ദ്രമന്ത്രിക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ അറിയിച്ചിരുന്നു. സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കനത്ത അപമാനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്നാണ് തുറന്നടിച്ചത്.
ഇന്നലെയാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ് വ്യക്തമാക്കിയത്. ഈ തീരുമാനത്തിനെതിരേ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാണ്. അതേസമയം കെ.വി തോമസിനെതിരേയുള്ള നടപടി സ്വീകരിക്കണോ എന്ന കാര്യത്തില്‍ ഇതുവരെ നേതൃത്വം തീരുമാനമെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."