HOME
DETAILS
MAL
സി.പി.എമ്മിന്റെ രാജി നാടകം രണ്ട് പഞ്ചായത്തുകളില്‍ ബി.ജെ.പി അധികാരത്തില്‍
backup
April 21 2021 | 00:04 AM
തൃശൂര്‍/മാന്നാര്‍: സി.പി.എമ്മിന്റെ രാജി നാടകത്തില്‍ രണ്ട് പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തില്‍. തൃശൂര്‍ ജില്ലയിലെ അവിണിശേരി, ആലപ്പുഴ ജില്ലയിലെ തൃപ്പെരുന്തുറ പഞ്ചായത്തിലുമാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. അവിണിശേരിയില്‍ ഹരി സി. നരേന്ദ്രന്‍ പ്രസിഡന്റായും ഗീത സുകുമാരന്‍ വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈക്കോടതി വിധി അനുസരിച്ചാണ് നടപടി. പഞ്ചായത്തിലെ വലിയ ഒറ്റക്കക്ഷിയാണെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബി.ജെ.പിക്കില്ല. ബി.ജെ.പി ആറ്, എല്‍.ഡി.എഫ് അഞ്ച്, യു.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ രണ്ട് തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ട് ഇടതുമുന്നണിക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ട് തവണയും കോണ്‍ഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി, ഇടതുമുന്നണി പദവികള്‍ രാജിവയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പ്. ആദ്യ തവണ രാജിവച്ചപ്പോള്‍ പഞ്ചായത്തിലെ മുതിര്‍ന്ന അംഗത്തിന് ചുമതല നല്‍കിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ടാം തെരഞ്ഞെടുപ്പിന് നിര്‍ദേശം നല്‍കിയത്. ഇതും രാജിവച്ചതോടെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ബി.ജെ.പിയിലെ സൂര്യ ഷോബിയായിരുന്നു ഭരണച്ചുമതല നിര്‍വഹിച്ചിരുന്നത്. രാജിനാടകം പഞ്ചായത്തില്‍ ഭരണസ്തംഭനമുണ്ടാക്കുന്നുവെന്നും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഹരിയും ഗീതയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാജി നാടകത്തെ കോടതി നിശിതമായി വിമര്‍ശിച്ചാണ് ബി.ജെ.പി പ്രതിനിധികളെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചത്. ഇതോടെ തൃശൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് രണ്ട് പഞ്ചായത്തുകളിലാണ് അധികാരം ലഭിക്കുന്നത്.
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബി.ജെ.പിയിലെ ബിന്ദു പ്രദീപാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ മാസങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇന്നലെ വിരത്മായത്. ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഇവിടെയും രണ്ട് തവണ കോണ്‍ഗ്രസ് സി.പി.എം പ്രതിനിധിയെ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചെങ്കിലും വിജയിച്ച ശേഷം സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. സി.പി.എം നേതൃത്വം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ രണ്ടുതവണയും നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പ്രതിസന്ധി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്തതോടെയാണ് ബി.ജെ.പിക്ക് ഭരണം ലഭിച്ചത്. 18 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആറ് വീതവും സി.പി.എമ്മിന് അഞ്ചുമാണ ് അംഗങ്ങള്‍. ഒരാള്‍ കോണ്‍ഗ്രസ് റിബലായി ജയിച്ച സ്വതന്ത്രനാണ്. പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വനിതാ സംവരണമാണ്. ബി.ജെ.പിക്കും സി.പി.എമ്മിനും മാത്രമാണ് പട്ടികജാതി വനിതാ അംഗങ്ങള്‍. ബി.ജെ.പിക്ക് സ്വതന്ത്രന്റെ ഉള്‍പ്പെടെ ഏഴ് വോട്ട് ലഭിച്ചു. വിജയമ്മയ്ക്ക് നാല് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സി.പി.എമ്മിലെ ഒരംഗത്തിന്റെ വോട്ട ് അസാധുവായി. രണ്ട് തവണ വിജയിപ്പിച്ചിട്ടും രാജിവച്ച സി.പി.എമ്മിന്റെ രാഷ്ട്രീയ നാടകം ഇക്കുറി വേണ്ടെന്ന തീരുമാനത്തിലായിരുന്നു കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."