HOME
DETAILS
MAL
കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ ഇടതിനു ഭരണം
backup
April 21 2021 | 00:04 AM
സ്വന്തം ലേഖകന്‍
പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ എല്‍.ഡി.എഫ് ഭരണത്തിലെത്തി.
സി.പി.എമ്മിലെ ബിനു ജോസഫ് പ്രസിഡന്റായും എം.എ ജമീലാബീവി വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ പഞ്ചായത്തില്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എല്‍.ഡി.എഫിനും ബി.ജെ.പിക്കും അഞ്ചംഗങ്ങള്‍ വീതവും യു.ഡി.എഫിനു രണ്ടംഗങ്ങളും എസ്.ഡി.പി.ഐക്ക് ഒരംഗവുമാണുള്ളത്.
ഇന്നലെ രാവിലെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഞ്ചിനെതിരേ ആറു വോട്ടുകള്‍ക്കാണ് ബിനു ജോസഫും ജമീലാബീവിയും വിജയിച്ചത്. ബി.ജെ.പിയിലെ ദീപ്തി ദാമോദരനും സി.ആര് വിജയമ്മയുമായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലെ എതിര് സ്ഥാനാര്‍ഥികള്‍. എസ്.ഡി.പി.ഐയിലെ ജസീല സിറാജ് പിന്തുണച്ചതോടെ എല്‍.ഡി.എഫിനു ഭരണം ലഭിച്ചു. യു.ഡി.എഫിലെ രണ്ടംഗങ്ങളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതു മൂന്നാം തവണയാണ് പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടുതവണയും ബിനു ജോസഫും ജമീല ബീവിയും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന എല്‍.ഡി.എഫ് തീരുമാനത്തെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. ഇന്നലെ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ച് ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ പഞ്ചായത്തിലെ ഭരണപ്രതിസന്ധിക്കു വിരാമമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."