HOME
DETAILS

കർമങ്ങൾ വിഫലമാകുന്നവർ

  
backup
April 08 2022 | 08:04 AM

758248963-2

എം.കെ കൊടശ്ശേരി

'മനുഷ്യരേ, നിങ്ങളെ ഒരേ ഒരു വ്യക്തിയിൽ നിന്ന് സൃഷ്ടിക്കുകയും അതിൽ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും ആ രണ്ടു പേരിൽ നിന്ന് അനേകം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഏതൊരുത്തനെ മുൻനിറുത്തി നിങ്ങൾ പരസ്പരം ചോദിക്കുന്നുണ്ടോ ആ അല്ലാഹുവിനെയും രക്തബന്ധത്തെയും സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു നിങ്ങളെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്നവനായിരിക്കുന്നു.' (സൂറ. അന്നിസാഅ്)
ഒരുകാലത്തെ കേരളത്തിലെ മത പ്രസംഗ വേദികളിൽ നിറസാന്നിധ്യമായിരുന്ന ആദൃശ്ശേരി മുഹമ്മദ് മുസ് ലിയാർ എന്നോട് പറഞ്ഞ ഒരു സംഭവം ഓർക്കുന്നു: "അന്ന് മദ്റസക്ക് വേണ്ടി ഫണ്ട് ശേഖരിക്കാനാണ് ഞാൻ ആ മഹല്ലിൽ എത്തിയത്. അന്നേരം അവിടുത്തെ ജനങ്ങൾ പറഞ്ഞു; ഉസ്താദേ ഇവിടെ ഒരു സമ്പന്ന കുടുംബത്തിൽ പെട്ട ജേഷ്ഠനും അനുജനും തമ്മിൽ വർഷങ്ങളായി പിണക്കത്തിലാണ്. ഒരു കാര്യത്തിലും ഇവർ സഹകരിക്കില്ല" ഞാൻ ചോദിച്ചു: ഞാൻ വിളിച്ചാൽ അവർ വരുമോ?
ശ്രമിച്ചു നോക്കാം


അങ്ങനെ അവർ രണ്ടുപരെയും എൻറെ അടുത്ത് എത്തിച്ചു. ഞാൻ അവരെ രണ്ടുപേരെയും എൻറെ കരവലയത്തിലാക്കി ചേർത്തുപിടിച്ചു. "നിങ്ങൾ രണ്ടുപേരും ഒരു ഉമ്മയുടെ വയറ്റിൽ നിന്ന് വന്ന വരല്ലേ; മുഖത്തോട് മുഖം ഒന്നു നോക്കിയാട്ടെ..." അതോടെ അവരിരുവരും പൊട്ടിക്കരയാൻ തുടങ്ങി... അത്ര മാത്രം അതോടെ പ്രശ്‌നങ്ങൾ തീർന്നു!
നമ്മുടെ നാട്ടിൽ ഇന്നും തുടരുന്ന പല കുടുംബ വഴക്കുകളും ഇത്തരത്തിൽ ഉള്ളവയായിരിക്കും. എവിടെ നിന്ന് തുടങ്ങി എന്ന് പോലും പലർക്കും അറിവുണ്ടാകില്ല. ആരെങ്കിലും വന്ന് ഇടപെട്ടാൽ തീരുകയും ചെയ്യും. കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നതാണ് കുടുംബം. അറബി ഭാഷയിൽ 'റഹ്മ്' എന്നാണ് ഇതിന് പറയുന്നത്. ഗർഭാശയത്തിനും ഇതേ പദമാണ് ഉപയോഗിക്കുന്നത്. ഈ പ്രയോഗത്തിൽ നിന്ന് തന്നെ കുടുംബ ബന്ധത്തിൻറെ മഹത്വം ഊഹിക്കാവുന്നതാണ്. ഒരു വ്യക്തിയുടെ ജനനത്തിൽ അയാൾക്ക് യാതൊരു സ്വാധീനവും ചെലുത്താൻ ആവില്ല. കൂടപ്പിറപ്പുകൾ തമ്മിലുള്ള ബന്ധവും അല്ലാഹു നിശ്ചയിക്കുന്നത് മാത്രമാണ്. ഒരേ വീട്ടിൽ പിച്ചവച്ചു വളർന്നവർ പരസ്പരം ശത്രുക്കളായി മാറുന്നത് കേവലം ഭൗതിക താൽപര്യങ്ങളുടെ പേരിലായിരിക്കും.


പരസ്പരം അംഗീകരിക്കുന്നതിനുള്ള വീഴ്ചയാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ഇക്കാര്യത്തിൽ പുരുഷന്മാരേക്കാൾ ജാഗ്രത പുലർത്തേണ്ടത് സ്ത്രീകളാണ്. കുടുംബ ബന്ധം വിച്ഛേദിക്കൽ മഹാ പാപമാണെന്നും പുണ്യദിനങ്ങൾ വിശ്വാസികൾക്ക് ലഭിക്കുന്ന പല ഓഫറുകളും ഇവർക്ക് നിരാകരിക്കപ്പെട്ടു നിന്നും ഇത്തരക്കാരെ സാക്ഷിക്ക് പോലും പറ്റില്ലെന്നും ശരീഅത്ത് വ്യക്തമാക്കുന്നതായി കാണാം. അബൂഹുറൈറയിൽ(റ) നിന്നും നിവേദനം: നബി(സ) പറഞ്ഞു: മനുഷ്യരുടെ കർമങ്ങൾ വ്യാഴാഴ്ച ദിവസം അഥവാ വെള്ളിയാഴ്ച രാവിൽ (അല്ലാഹുവിന്റെ മുമ്പാകെ) പ്രദർശിപ്പിക്കപ്പെടും. എന്നാൽ കുടുംബബന്ധം വിഛേദിച്ചവന്റെ കർമങ്ങളൊന്നും അന്ന് സ്വീകരിക്കപ്പെടുകയില്ല.'(അഹ്മദ്).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago