HOME
DETAILS
MAL
ശ്രദ്ധിക്കുക, ഈ കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ കനത്ത പിഴ ഒഴിവാക്കാം
backup
April 21 2021 | 00:04 AM
തിരുവനന്തപുരം: സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാല്‍ നേരിടേണ്ടി വരുന്നത് കനത്ത പിഴ അടക്കമുള്ള നിയമ നടപടിയാണ്. സര്‍ക്കാര്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍.
കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിന് അനിവാര്യമായ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ ഇവ ലംഘിച്ച് കൂടിച്ചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാല്‍ 500 രൂപ പിഴ
കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ അവിടെ നിന്ന് ആരെങ്കിലും അനാവശ്യമായി പുറത്തേക്ക് പോവുകയോ ചെയ്താല്‍ 500 രൂപ പിഴ
അനാവശ്യമായി പൊതുസ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാല്‍ 2,000 രൂപ പിഴ
നിരോധനം ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ യോഗങ്ങള്‍ക്കോ വിവാഹ-മരണാനന്തര ചടങ്ങുകള്‍ക്കോ മറ്റു മതാഘോഷങ്ങള്‍ക്കു വേണ്ടിയോ മറ്റോ കൂട്ടംകൂടിയാല്‍ 5,000 രൂപ പിഴ
ക്വാറന്റൈന്‍ ലംഘനം നടത്തുന്നവര്‍ക്ക് 2,000 രൂപ പിഴ
പൊതുസ്ഥലങ്ങളില്‍ മൂക്കും വായും മറയുന്ന രീതിയില്‍ മാസ്‌കോ മുഖാവരണമോ ധരിക്കാതിരുന്നാല്‍ 500 രൂപ പിഴ
പൊതുസ്ഥലത്ത് ആളുകള്‍ സാമൂഹിക അകലം പാലിക്കാതിരുന്നാല്‍ 500 രൂപ പിഴ
വിവാഹ ആഘോഷങ്ങള്‍ക്കോ അതിനോടനുബന്ധ ആഘോഷങ്ങള്‍ക്കോ ഒരു സമയം പരമാവധി അനുവദിച്ചതില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുകയോ, അവര്‍ മാസ്‌ക് ധരിക്കാതിരിക്കുകയോ, അവര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ, സാനിറ്റൈസര്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ 5,000 രൂപ പിഴ
മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയം അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുകയോ അവര്‍ മാസ്‌ക് ധരിക്കാതിരിക്കുകയോ, സമൂഹിക അകലം പാലിക്കാതിരിക്കുകയോ കൊവിഡ് രോഗം സംശയിക്കപ്പെട്ട വ്യക്തിയുടെ ശവസംസ്‌കാര ചടങ്ങിനുള്ള ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ 2,000 രൂപ പിഴ
എഴുതി നല്‍കപ്പെട്ട അനുമതി ഇല്ലാതെ ഗെറ്റ് ടുഗതര്‍, ധര്‍ണകള്‍, പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍, മറ്റു തരത്തിലുള്ള കൂടിച്ചേരലുകള്‍ എന്നിവ നടത്തിയാല്‍ 3,000 രൂപ പിഴ
കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ഒരു സമയം അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചാല്‍ 3,000 രൂപ പിഴ
പൊതുസ്ഥലങ്ങളിലോ റോഡിലോ നടപ്പാതയിലോ തുപ്പിയാല്‍ 500 രൂപ പിഴ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."