HOME
DETAILS
MAL
'ദമ്പതിമാർ ഒന്നിച്ച് ഉറങ്ങരുത്' ഷാങ്ഹായിയിൽ കൊവിഡ് വിലക്ക്
backup
April 08 2022 | 08:04 AM
ബെയ്ജിങ്
കൊവിഡ് വ്യാപനം വീണ്ടും ശക്തിയാർജിച്ചതോടെ ചൈനയിലെ ഷാങ്ഹായിയിൽ ദമ്പതിമാർ ഒന്നിച്ച് ഉറങ്ങുന്നതിനു വിലക്കേർപ്പെടുത്തി. നഗരത്തിലെ 2.6 കോടി ആളുകളോട് വീടുവിട്ട് പുറത്തിറങ്ങരുതെന്നും നിർദേശിച്ചിരിക്കുകയാണ്. വീടിന്റെ ജനൽ തുറക്കാൻ പോലും അനുവാദമില്ല. നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾക്ക് ഡ്രോൺ വഴിയാണ് അറിയിപ്പ് നൽകിയത്.
ആരോഗ്യപ്രവർത്തകർ തെരുവിൽ അനൗൺസ്മെന്റ് നടത്തുന്നുമുണ്ട്. ഇന്നു രാത്രി മുതൽ ദമ്പതിമാർ വേറിട്ട് കിടന്നുറങ്ങണമെന്നും ചുംബിക്കരുതെന്നും ഭക്ഷണം കഴിക്കുന്നത് ഒന്നിച്ചാകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
നാലുകാലുകളുള്ള റോബോട്ടിനെ ഉപയോഗിച്ചാണ് അനൗൺസ്മെൻ്റ് നടത്തുന്നത്. ഭക്ഷണവും മറ്റു അവശ്യ വസ്തുക്കളും ലഭിക്കാതെ ആളുകൾ പ്രയാസപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."