സൈന്യത്തിൽ ടൂർ ഓഫ് ഡ്യൂട്ടി നടപ്പാക്കാൻ കേന്ദ്രം
ന്യൂഡൽഹി
സൈന്യത്തിൽ ടൂർ ഓഫ് ഡ്യൂട്ടി രീതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ. മൂന്നോ നാലോ വർഷം മാത്രം സൈനിക സേവനത്തിനായി റിക്രൂട്ട് ചെയ്യുന്ന രീതിയാണിത്.
50 ശതമാനം സൈനികരും അഞ്ചു വർഷം കൊണ്ട് വിരമിക്കുകയും പകരം പുതിയ യുവാക്കളെ സൈന്യത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണ് ഈ രീതി. 50 ശതമാനം സൈനികരെ പഴയ രീതിയിൽ റിക്രൂട്ട് ചെയ്യുകയും തുടരാൻ അനുവദിക്കുകയും ചെയ്യും.
അഞ്ചു വർഷത്തെ സേവനത്തിന് വലിയ ശമ്പളവും വിരമിച്ച ശേഷം പെൻഷനും നൽകാനാണ് നീക്കം. ഇതിനായി വിവിധ രീതികൾ സർക്കാർ പരിഗണിക്കുന്നുണ്ട്. ഇത്തരം സൈനികരുടെ നിയമനം കരാർ അടിസ്ഥാനത്തിലാകും. മുൻ ചീഫ് ഓഫ് ഡിഫൻസ് ബിപിൻ റാവത്താണ് ടൂർ ഓഫ് ഡ്യൂട്ടി ആശയം മുന്നോട്ടുവച്ചത്. ഇപ്പോഴത്തെ പദ്ധതി അനുസരിച്ച് ടൂർ ഓഫ് ഡ്യൂട്ടി പ്രകാരം ഓഫിസർമാരെ നിയമിക്കാൻ സർക്കാരിന് താൽപര്യമില്ല. അഗ്നിപഥ് എന്ന പേരിലാകും ടൂർ ഓഫ് ഡ്യൂട്ടി റിക്രൂട്ട്‌മെന്റ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ശ്രമം. 25 ശതമാനം പേർക്ക് 3 വർഷവും 25 ശതമാനം പേർക്ക് 5 വർഷവും ഡ്യൂട്ടിയുണ്ടാകും. 50 ശതമാനം പേരുടെ വിരമിക്കൽ പ്രായം സാധാരണപോലെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."