HOME
DETAILS
MAL
കൂപ്പുകുത്തി പാക് രൂപ
backup
April 08 2022 | 08:04 AM
ഇസ്ലാമാബാദ്
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ പാക് രൂപ തകർന്നടിഞ്ഞു. ഡോളറിന് 191 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തി. മാസങ്ങളായി തകർച്ച നേരിടുന്ന പാക് രൂപ ഇമ്രാൻഖാനെതിരേ അവിശ്വാസപ്രമേയം വന്നതോടെയാണ് വലിയ തകർച്ച നേരിട്ടത്. കടബാധ്യതയിലായ പാക് വിദേശ നിക്ഷേപങ്ങൾക്ക് വ്യാപാരക്കമ്മി തടയാനായില്ല. രാജ്യത്തിന്റെ കരുതൽ നിക്ഷേപം മാർച്ചിനു ശേഷം 1600 കോടി ഡോളറിൽ നിന്ന് 1200 കോടി ഡോളറായി കുറഞ്ഞു. മുതലിൽ കവിഞ്ഞുള്ള കടം 70 ശതമാനമായി. അന്താരാഷ്ട്ര നാണ്യനിധി പാകിസ്താന് 600 കോടി ഡോളറിന്റെ രക്ഷാപദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ പകുതി ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു. ശേഷിക്കുന്നതിന് ചർച്ച നടന്നുവരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."