കല്പത്തൂര് സഹകരണ ബാങ്ക് പരിപാടി യു.ഡി.എഫ് ബഹിഷ്കരിച്ചു
പേരാമ്പ്ര: കല്പത്തൂര് സര്‍വിസ് സഹകരണ ബാങ്കിനു കീഴില്‍ നടന്ന മന്ത്രിമാര്‍ക്കുള്ള സ്വീകരണ പരിപാടി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. കല്പത്തൂര് സര്‍വിസ് ബാങ്ക് ഭരണ സമിതിയുടെ സഹായത്തോടെ സെക്രട്ടറിയും പ്രസിഡന്റും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ബാങ്കിന്റെ ആസ്തി ഉപയോഗപ്പെടുത്തുകയും അഞ്ചുകോടി രൂപയുടെ വെട്ടിപ്പു നടത്തുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണു ബഹിഷ്കരണം.
തുടര്‍ന്ന് ഉപഭോക്താക്കള്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിക്കുകയും ഇടപാടുകള്‍ പിന്‍വലിക്കുകയും ചെയ്തതോടെ ബാങ്കിന്റെ പ്രവര്‍ത്തനം താളംതെറ്റിയിരുന്നു. ബാങ്കില്‍ ഇടപാടുകാരും ജീവനക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലും നടന്നു. സംഭവത്തില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ജില്ലാബാങ്ക് കല്പത്തൂര് ബാങ്കിനെ സഹായിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."