HOME
DETAILS
MAL
കര്‍ഫ്യൂ: അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരെ തടയില്ല
backup
April 21 2021 | 04:04 AM
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. മരുന്ന്, പാല് എന്നിങ്ങനെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരെ പൊലിസ് തടയില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. രാത്രി നിരോധന സമയം കടന്നുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം. കാറില്‍ ഒരാള്‍ മാത്രമാണെങ്കിലും മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും ഡി.ജി.പി പറഞ്ഞു.
പൊതു, ചരക്കു ഗതാഗതത്തിനും അവശ്യ സേവനങ്ങള്‍ക്കും തടസമുണ്ടാവില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ അക്കാര്യം ബോധ്യപ്പെടുത്തണം.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന പരിശോധനയും നടപടിയും ഉണ്ടാവും. പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ പിഴ കൂടാതെ സ്ഥാപനങ്ങള്‍ രണ്ടു ദിവസം അടച്ചിടേണ്ടി വരും. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടാന്‍ അനുവദിക്കില്ലെന്നും പലചരക്ക് കടകളും ഹോട്ടലുകളും രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാമെന്നും ഒന്പതിനു ശേഷം പാഴ്സലുകളും നല്‍കാനാവില്ലെന്നും ഡി.ജി.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."