കേന്ദ്രം ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നു: പ്രകാശ് കാരാട്ട്
കണ്ണൂർ
കേന്ദ്ര സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കി ഒറ്റപ്പെടുത്തുകയാണെന്ന് സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട്. കണ്ണൂർ ടൗൺ സ്‌ക്വയറിലെ സി.എച്ച് കണാരൻ നഗറിൽ 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളി' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വത്തിന് വേണ്ടി മതംപോലും രാജ്യത്ത് പരിഗണനാ വിഷയമായത് ഇതിനുള്ള തെളിവാണ്. കേന്ദ്രം ഭരണഘടനയെ ദുർവ്യാഖ്യാനിച്ച് രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുകയാണ്.
ആർ.എസ്.എസാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്നത്. ഭരണം ഉപയോഗിച്ച് കേന്ദ്രം രാജ്യത്തിന്റെ മതേതരത്വത്തിന് കത്തിവയ്ക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് പോലും നിരോധനമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ അധ്യക്ഷനായി. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."