സിൽവർ ലൈൻ: ദേശീയ നേതൃത്വം ഇടപെടില്ല
കണ്ണൂർ
സിൽവർ ലൈൻ പദ്ധതിയിൽ സി.പി.എം ദേശീയ നേതൃത്വം ഇടപെടില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോയോ കേന്ദ്ര കമ്മിറ്റിയോ ഇടപെടേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതി ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. സംസ്ഥാന സർക്കാരിന്റെ തീരുമാനമാണത്. അത്തരം തീരുമാനങ്ങളിൽ പാർട്ടിയുടെ ദേശീയ നേതൃത്വം ഇടപെടാറില്ല. വിവിധ സംസ്ഥാന സർക്കാരുകൾ ഇതുപോലെ പലതരം പദ്ധതികൾ നടപ്പാക്കാറുണ്ട്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്കനുസൃതമായാണ് അവരത് നടപ്പാക്കുന്നത്. അങ്ങനെയുള്ളൊരു പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. സിൽവർ ലൈൻ പദ്ധതിയുടെ സർവേ നടക്കുകയാണ്.
സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ചയും നടക്കുന്നു. അതിന്റെയൊക്കെ ഫലത്തിനായി കാത്തിരിക്കാമെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."