HOME
DETAILS
MAL
മേപ്പയ്യൂര്‍ ടാക്സി സ്റ്റാന്‍ഡ് നിര്‍മാണം എം.പി സന്ദര്‍ശിച്ചു
backup
August 20 2016 | 22:08 PM
മേപ്പയ്യൂര്‍: മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മിക്കുന്ന പഞ്ചായത്ത് ടാക്സി സ്റ്റാന്‍ഡിന്റെ പ്രവൃത്തി അവലോകനം ചെയ്യാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എം.പി സ്ഥലം സന്ദര്‍ശിച്ചു. തൊട്ടടുത്ത സ്വകാര്യ സ്ഥലത്തിന്റെ കൈവശക്കാരുമായുള്ള തര്‍ക്കംമൂലം നിര്‍മാണ പ്രവൃത്തി നേരത്തെ തടസപ്പെട്ടിരുന്നു.
താലൂക്ക് സര്‍വേയര്‍ അതിര്‍ത്തി നിര്‍ണയിച്ച ശേഷം പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയറോടും കരാറുകാരനോടും എം.പി നിര്‍ദേശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന, വൈസ് പ്രസിഡന്റ് കെ.ടി രാജന്, ടൗണ്‍ വാര്‍ഡ് മെമ്പര്‍ ഷര്‍മിന കോമത്ത്, വാര്‍ഡ് മെമ്പര്‍ ആന്തേരി കമല എം.പിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."