വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതുതന്നെ; പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ്
വളാഞ്ചേരി: വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതുതന്നെയെന്ന് സ്ഥിരീകരിച്ചു. കഞ്ഞിപ്പുരയില്‍ കാണാതായ 21കാരി സുബീറ ഫര്‍ഹത്തിന്റേതാണ് മൃതദേഹമെന്നാണ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ അന്‍വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പൊലിസ് വ്യക്തമാക്കുന്നത്.
അന്‍വറിനെ വിശദമായി ചോദ്യംചെയ്ത ശേഷം പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി. സ്വര്‍ണമുള്‍പ്പെടെ കൈക്കലാക്കാന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി ഇയാള്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
40 ദിവസമായി 21കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിലായിരുന്നു പൊലിസ്. അതിനിടെയാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടി ജോലിസ്ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു. അതേസമയം സ്ഥിരമായി ബസ് കയറുന്ന സ്ഥലത്ത് എത്തിയിരുന്നില്ല. അതുവീടിന്റെ പരിസരത്തുവെച്ച് പെണ്‍കുട്ടിക്ക് എന്തോ അപകടം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലിസ്. ക്വാറിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പ്രദേശത്തെ മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തിയതോടെ സ്ഥലം ഉടമ അന്‍വറിനെ പലതവണ ചോദ്യം ചെയ്തു. തുടര്‍ന്നാണ് മണ്ണ് മാറ്റിയുള്ള തെരച്ചിലില്‍ മൃതദേഹത്തിന്റെ കാല്‍ കണ്ടെത്തിയത്. രാത്രി ആയതിനാല്‍ മൃതദേഹം പൂര്‍ണമായി പുറത്തെടുത്തിരുന്നില്ല.
തിരൂര്‍ ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."