സാന്ത്വന പ്രവര്‍ത്തനം മുഖ്യ ചുമതലയായി സമൂഹം ഏറ്റെടുക്കണം: മന്ത്രി ടി.പി രാമകൃഷ്ണന്
പേരാമ്പ്ര: സാന്ത്വന പ്രവര്‍ത്തനം മുഖ്യചുമതലയായി സമൂഹം ഏറ്റെടുക്കണമെന്നു സംസ്ഥാന എക്സൈസ് തൊഴില്‍ വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന് ആവശ്യപ്പെട്ടു. സമൂഹത്തില്‍ പ്രയാസപ്പെടുന്നവനെ സഹായിക്കാനുള്ള മനസു വേണമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ദയാ പാലിയേറ്റിവ് കെയര്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഓഡിറ്റോറിയം കം ട്രെയിനിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ദയാ പ്രസിഡന്റ് കെ. ഇമ്പിച്ചാലി അധ്യക്ഷനായി. ദയയുടെ ആഭിമുഖ്യത്തിലുള്ള ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ഓഫ് കംപനീസ് ചെയര്മാന് എം.പി അഹമ്മദ് നിര്‍വഹിച്ചു. 25 ലക്ഷം രൂപ ചെലവില്‍ ജിദ്ദ ചാപ്റ്ററാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. ഫിസിയോ തെറാപ്പി സെന്റര്‍ സ്ഥാപിക്കാന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ 10 ലക്ഷത്തോളം രൂപ സാമ്പത്തിക സഹായവും നല്കി. എന്‍ജിനീയര്‍ പി.കെ അസീബിന് ചടങ്ങില്‍ ഉപഹാരം നല്കി.
മുന്‍ എം.എല്‍.എ എ.കെ പത്മനാഭന് മാസ്റ്റര്‍, മുന്‍ ദയാ ചെയര്മാന് എ.കെ തറുവയി ഹാജി, എസ്.കെ അസ്സയിനാര്‍, എസ്.പി കുഞ്ഞമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന, അഷ്റഫ് മായഞ്ചേരി, ബാബു ജി. നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."