കൊവിഡ് രണ്ടാം തരംഗം: 2000 കടന്ന് മരണം; മൂന്നു ലക്ഷം തൊട്ട് പ്രതിദിന കേസുകള്‍ രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. 2000ത്തിലേറെ മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 2023 മരണം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നു ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്. 2.95 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 1.56 കോടി കവിഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1.82 ലക്ഷത്തിലെത്തി.
24 മണിക്കൂറിനിടെ പത്തായിരത്തിലെറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്ത് സംസ്ഥാനങ്ങള്‍
മഹാരാഷ്ട്ര 62,097 കേസുകള്‍
ഉത്തര്‍പ്രദേശ് 29,574 കേസുകള്‍
ഡല്‍ഹി 28,395
കര്‍ണാടക 21,794
കേരളം 19,577
ഛത്തിസ്ഗഢ് 15,625
മധ്യപ്രദേശ് 12,727
ഗുജറാത്ത് 12,206
രാജസ്ഥാന് 12,201
തമിഴ്നാട് 10,986
21,57,538 ആണ് രാജ്യത്തെ ആക്ടിവ് കേസുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."