തീരുമാനം കോൺഗ്രസിന്റേത്: യെച്ചൂരി
കണ്ണൂർ
കെ.വി തോമസിന്റെ കാര്യത്തിൽ എന്തു വേണമെന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതരത്വത്തിന്റെ സംരക്ഷണത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. അതിലേക്കാണ് തോമസിനെ ക്ഷണിച്ചതെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
എം.വി ജയരാജൻ
സെമിനാർ വിലക്ക് കോൺഗ്രസിന്റെ തിരുമണ്ടൻ തീരുമാനമാണ്. വിലക്കുന്നവർ ആർ.എസ്.എസ് മനസ്സുള്ളവരാണെന്ന് എം.വി ജയരാജൻ പറഞ്ഞു.
മറ്റു കാര്യങ്ങൾ അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും എം.വി ജയരാജൻ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ
വെള്ളിത്തളികയിൽ കോൺഗ്രസ് നൽകിയ സ്ഥാനമാനങ്ങൾ കൈപ്പറ്റിയ വ്യക്തിയാണ് പ്രൊഫ. കെ.വി തോമസെന്നും ഇപ്പോൾ അദ്ദേഹം നടത്തിയത് കടുത്ത പാർട്ടി അച്ചടക്ക ലംഘനമാണെന്നും കെ.പി.സി.സി മുൻപ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഇതിനു മുമ്പും ഇദ്ദേഹം പാർട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇനിയിത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പ്
കൊച്ചി
കെ.വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണെന്നും അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി.പി.എമ്മെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."