HOME
DETAILS
MAL
460 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 63 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 5 സ്ഥാപനങ്ങൾ പൂട്ടി
backup
February 09 2023 | 16:02 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 328 മത്സ്യ പരിശോധനകള്‍ നടത്തി. 110 സാംപിളുകള്‍ മൊബൈല്‍ ലാബില്‍ പരിശോധിച്ചു. 5 സ്ഥാപനങ്ങള്‍ അടപ്പിച്ചു.
വിദഗ്ധ പരിശോധനകള്‍ക്കായി 285 സാംപിളുകള്‍ ശേഖരിച്ചു. 63 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. കേടായ 253 കിലോ മത്സ്യം നശിപ്പിച്ചു. എറണാകുളം ജില്ലയില്‍ മാത്രം 130 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."