HOME
DETAILS

ഇസ്‌റാഈലിന്റെ അരുംകൊലകൾ ലോകം കാണാതെ പോകുന്നതെന്ത്?

  
backup
February 09 2023 | 20:02 PM

788653-5163


ഇസ്‌റാഈൽ കൈയേറിയ വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാംപിലെത്തി ഫലസ്തീൻ പൗരന്മാരെ പ്രതിദിനമെന്നോണം വെടിവച്ചു കൊല്ലുന്നത് ഇസ്‌റാഈൽ സേനയുടെ ക്രൂരവിനോദമായി മാറിയിരിക്കുന്നു. മുൻപ് ഇടയ്ക്കിടെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം അരുംകൊലകൾ കഴിഞ്ഞവർഷം മുതലാണ് എല്ലാദിവസവും എന്ന മട്ടിലായത്. 2023ലും ഇത് തുടരുന്നു. ദിനേനെ നടക്കുന്ന കൊലപാതകങ്ങൾ ഒട്ടുമിക്ക രാജ്യങ്ങളും കണ്ടതായി ഭാവിക്കുന്നില്ല. വിരലിലെണ്ണാവുന്നവർ പേരിന് പ്രസ്താവന നടത്തി മാറിയിരിക്കുകയുമാണ്.


അഭയാർഥി ക്യാംപിൽപോലും അഭയമില്ലാതെയായിരിക്കുന്നു ഫലസ്തീനികൾക്ക്. യുവാക്കളെ തെരഞ്ഞുപിടിച്ചാണ് ഇസ്‌റാഈൽ സേന വെടിവച്ചു കൊല്ലുന്നത്. പതിനേഴുകാരനായ ഹംസ അംജദ് അൽ അഷ്‌കറിനെ ചൊവ്വാഴ്ച വെസ്റ്റ്ബാങ്കിൽവച്ച് കൊന്നതാണ് അവസാനത്തെ സംഭവം. 2023ൽ 39 ദിവസത്തിനിടെ 42 ഫലസ്തീനികളെയാണ് ഇസ്‌റാഈൽ സേന കൊലപ്പെടുത്തിയത്. ഇതിൽ ഫലസ്തീൻ സംഘടനയിൽ പെട്ടവരും സാധാരണക്കാരും ഉൾപ്പെടും. 2022ൽ മാത്രം 150ൽ അധികം ഫലസ്തീനികളെ കൊലപ്പെടുത്തിയിരുന്നു.


ദിവസവും പുലർച്ചെയോടെ വെസ്റ്റ്ബാങ്കിലെ ജനിനിലെയും മറ്റും അഭയാർഥി ക്യാംപുകളിലെത്തി റെയ്ഡ് നടത്തി ഒന്നോ രണ്ടോ പേരെ വെടിവച്ചു കൊല്ലുന്നതാണ് ഇപ്പോൾ ഇസ്‌റാഈൽ സേനയുടെ രീതി. ജനുവരി 26ന് ഇസ്‌റാഈൽ സേന ജെനിനിൽ 10 ഫലസ്തീനികളെ കൊലപ്പെടുത്തിയിരുന്നു. പിറ്റേന്ന് ഫലസ്തീൻ യുവാവ് കിഴക്കൻ ജറൂസലേമിൽ ഉക്രൈൻ പൗരൻ ഉൾപ്പെടെ ഏഴുപേരെ വെടിവച്ചു കൊന്നു. ഇതിനു പ്രതികാരമെന്നോണം ഫലസ്തീനികളെ ഇസ്‌റാഈൽ സേന കശാപ്പു ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രകോപനമേതുമില്ലാതെ കഴിഞ്ഞദിവസം ഇസ്‌റാഈൽ സേന മിസൈൽ ആക്രമണവും നടത്തി. ഇതിൽ കെട്ടിടങ്ങൾ തകരുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നേരത്തെ ഫലസ്തീനുനേരെ വ്യോമാക്രമണവും മറ്റും നടത്തുന്നതിലാണ് ഇസ്‌റാഈൽ സേന ആനന്ദംകൊണ്ടിരുന്നത്. ഇപ്പോഴിത് കുറച്ചുപേരെ വീതം ഓരോ ദിവസവും കൊല്ലുക എന്ന രീതിയിലേക്കു മാറി. മറ്റു രാജ്യങ്ങളുടെ സമ്മർദവും ഇടപെടലും ഒഴിവാക്കാനാണിത്. കൂടുതൽ പേർ കൊല്ലപ്പെടുന്ന ആക്രമണങ്ങൾ തങ്ങൾക്ക് ക്ഷീണം ചെയ്യുമെന്ന് ഇസ്‌റാഈലിനും അറിയാം.


വീടുകൾ ഇടിച്ചുനിരത്തുന്ന ഭീകരതയും ഇസ്‌റാഈൽ പിന്തുടരുന്നുണ്ട്. ബുൾഡോസർ ഉപയോഗിച്ചാണ് ഫലസ്തീനി വീടുകൾ തകർക്കുന്നത്. ഫലസ്തീനികൾ തലസ്ഥാനമായി കാണുന്ന പടിഞ്ഞാറൻ ജറൂസലേമിൽ ഫലസ്തീനികളുടെ ജനസംഖ്യ കുറയ്ക്കുകയാണ് ഇസ്റാഇൗൽ ലക്ഷ്യം. കഴിഞ്ഞ മാസം 39 വീടുകൾ അവർ തകർത്തിരുന്നു. ഇവിടെ ഫലസ്തീനികൾക്ക് വീടു നിർമിക്കാൻ പെർമിറ്റ് നൽകാറില്ല. എന്നാൽ ഇസ്റാഇൗലുകാർക്ക് വീടുനിർമാണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുന്നുണ്ട്. 1967ലെ യുദ്ധത്തിനുശേഷം പടിഞ്ഞാറൻ ജറൂസലേമിൽ 58000 വീടുകളാണ് ഇസ്റാഇൗലുകാർക്കുവേണ്ടി സർക്കാർ നിർമിച്ചത്.


പ്രകോപനം തുടരുന്ന സാഹചര്യത്തിൽ യു.എന്നും യു.എസും മറ്റ് അന്താരാഷ്ട്ര സംഘടനകളും ഇസ്‌റാഈലിനോട് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ, ഇതിനുശേഷവും ഇസ്‌റാഈൽ നിർബാധം കുരുതി തുടരുകയാണ്.
2004ന് ശേഷം പ്രത്യക്ഷത്തിൽ ബോധ്യപ്പെടില്ലെങ്കിലും മരണസംഖ്യവച്ചു നോക്കുമ്പോൾ ഇസ്‌റാഈൽ ഫലസ്തീനുമേൽ കടുത്ത ആക്രമണമാണ് ഈയിടെ നടത്തുന്നത്. 1967ലെ യുദ്ധത്തിലാണ് വെസ്റ്റ്ബാങ്ക്, ഗസ്സ, കിഴക്കൻ ജറൂസലേം എന്നിവിടങ്ങൾ ഇസ്‌റാഈൽ കൈയേറിയത്. 2005ൽ ഗസ്സയിൽനിന്ന് ഇസ്‌റാഈൽ സേനയെ പിൻവലിച്ചിരുന്നു. ഇവിടേയ്ക്കുള്ള കര,വ്യോമ, നാവിക പാതകളെല്ലാം ഇപ്പോഴും തടഞ്ഞിരിക്കുകയാണ്. 20 ലക്ഷം പേർ കഴിയുന്ന ഗസ്സ ഇസ്‌റാഈൽ ആക്രമണങ്ങളുടെ നേർസാക്ഷ്യമാണ്.


വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലേമിലും ജൂത കുടിയേറ്റത്തിന് ഇസ്‌റാഈൽ വൻ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. സർക്കാർ ഇവിടങ്ങളിൽ താമസിക്കാനുള്ള കെട്ടിടങ്ങൾ നിർമിച്ച് ഭാവിയിലെ ഫലസ്തീൻ രാഷ്ട്രത്തിന്റെ പുനഃസ്ഥാപനത്തെ തടയിടുകയാണ്. ഈ പ്രദേശത്തിന്റെ സംസ്കാരവും ചരിത്രവും തിരുത്തുകയെന്ന തന്ത്രമാണ് ഇസ്‌റാഈൽ നടത്തുന്നത്. കഴിഞ്ഞമാസം അധിനിവേശ പ്രദേശങ്ങളിലെ ജൂത കുടിയേറ്റക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ ഇസ്‌റാഈൽ പാർലമെന്റ് പാസാക്കിയിരുന്നു.


ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്‌റാഈലിൽ 2022ൽ അധികാരമേറ്റ സർക്കാർ ചരിത്രത്തിലെ ഏറ്റവും തീവ്ര ജൂത സർക്കാരാണ്. തീവ്ര ജൂത പാർട്ടികളുടെ പിന്തുണയോടെയാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഇസ്‌റാഈൽ ഭരിക്കുന്നത്. അതിനാൽ ഫലസ്തീനോട് കടുത്ത വിദ്വേഷമാണ് ഇസ്‌റാഈൽ സേനയും സർക്കാരും പുലർത്തുന്നത്. കിഴക്കൻ ജറൂസലേമിൽ ആക്രമണം നടന്ന സ്ഥലത്ത് നെതന്യാഹു നേരിട്ടെത്തിയിരുന്നു.


2000ലാണ് ഇസ്‌റാഈലും ഫലസ്തീനും തമ്മിൽ രൂക്ഷമായ സംഘർഷങ്ങളുണ്ടായത്. അന്ന് 3000 ഫലസ്തീനികളും 1000 ഇസ്‌റാഈലുകാരും കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം കഴിഞ്ഞ വർഷം മുതൽ സംഘർഷം രൂക്ഷമാണ്. ഇസ്‌റാഈലിലെ സർക്കാരാണ് പലപ്പോഴും ആക്രമണങ്ങൾക്ക് പിന്നിൽ. ഫലസ്തീനെതിരേയുള്ള വികാരം കത്തിച്ചുനിർത്തുക ഇസ്‌റാഈലിലെ ഭരണകൂടത്തിന്റെ നിലനിൽപ്പിന്റെ പ്രശ്‌നംകൂടിയാണ്. ഇതിനിടയിൽ സ്വത്തും ജീവനും നഷ്ടപ്പെടുന്നത് ഫലസ്തീനിലെ സാധാരണക്കാർക്കാണ്.


പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ പാശ്ചാത്യ രാജ്യങ്ങൾക്ക് വലിയ ഉത്സാഹവും കാണുന്നില്ല. ഇസ്‌റാഈലിനെതിരേ യു.എൻ പൊതുസഭയിൽ ഫലസ്തീന്റെ പ്രമേയം പാസായെങ്കിലും രക്ഷാസമിതിയിൽ ഇസ്‌റാഈലിനു ചോദ്യങ്ങൾ നേരിടേണ്ടിവരുന്നില്ല. പ്രമുഖ രാഷ്ട്രങ്ങളെല്ലാം ഇസ്‌റാഈലിനൊപ്പമായതിനാൽ അവർ നടത്തുന്ന അരുംകൊലകൾ ആരുടെയും കണ്ണുനനയിക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago