കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി കേരളം: പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്
തിരുവനന്തപുരം: കൊവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്. താഴെ പറയുന്നവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈന്‍
ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുക.
ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റൈന്‍ തുടരണം.
പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആള്‍
14 ദിവസം അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. മാസ്‌ക് ധരിക്കണം, കൈകളുടെ ശുചിത്വം, ചുമക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകള്‍ പാലിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കണം.
കല്യണം, മറ്റ് ചടങ്ങുകള്‍, ജോലി, സന്ദര്‍ശനങ്ങള്‍ തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കുക.
ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പര്‍ക്കക്കാര്‍
സാമൂഹിക വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളില്‍ നിന്നോ പ്രദേശങ്ങളില്‍ നിന്നോ എത്തിയവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍
കോവിഡ് പ്രതിരോധ ശീലങ്ങള്‍ പിന്തുടരുക.
ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടുക.
കേരളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍
കേരളത്തില്‍ എത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക, നെഗറ്റീവ് ആണെങ്കില്‍ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് ഏഴു ദിവസം നിരീക്ഷിക്കുക.
അന്തര്‍സംസ്ഥാന യാത്രക്കാര്‍
ഇ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം.
ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയിട്ടില്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില്‍ തുടരണം.
ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക.
ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നില്ല എങ്കില്‍ 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയുക.
ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെട്ട് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം
എല്ലായ്‌പോഴും കോവിഡ് പ്രതിരോധ ശീലങ്ങള്‍ പിന്തുടരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."