HOME
DETAILS

താലൂക്ക് ഓഫിസിലെ കൂട്ട അവധി; കര്‍ശന നടപടിയെന്ന് റവന്യൂമന്ത്രി

  
backup
February 10 2023 | 09:02 AM

minister-k-rajan-statement-new

പത്തനംതിട്ട: കൂട്ട അവധിയെടുത്ത് കോന്നി താലൂക്ക് ഓഫിസ് ജീവനക്കാര്‍ വിനേദയാത്ര പോയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. അന്വേഷണത്തിന് പത്തനംതിട്ട കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റക്കാരായ ജീവനക്കാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

'ജീവനക്കാര്‍ കൂട്ട അവധിയെടുത്തത് ഗുരുതര വിഷയമാണ്. സംഭവത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടി. വിശദ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം നല്‍കണം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തന്നെ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. 

കൂട്ട അവധിയെടുത്ത് കോന്നി താലൂക്ക് ഓഫിസ് ജിവനക്കാരാണ് വിനേദയാത്ര പോയത്. 60 ജീവനക്കാരുള്ള ഓഫിസില്‍ 21 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. 39 പേര്‍ അവധിയിലായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തിയ ജനങ്ങള്‍ ബുദ്ധിമുട്ടിലായി.

അതേസമയം, സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് കോന്നി എം.എല്‍.എ കെ.യു ജനീഷ് കുമാര്‍ അറിയിച്ചു. ജീവനക്കാരുടെ കൂട്ട അവധി ധാര്‍ഷ്ട്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 60 ജീവനക്കാരുള്ള ഓഫിസില്‍ 21 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. 39 പേര്‍ അവധിയിലാണ്. ഇതില്‍ 19 പേര്‍ മാത്രമേ അവധിക്ക് അപേക്ഷിച്ചിട്ടുള്ളു. രണ്ടുപേര്‍ അനധികൃതമായി അവധിയെടുത്തുവെന്നും എം.എല്‍.എ ആരോപിച്ചു. റവന്യൂ മന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ജനങ്ങളെ വലയ്ക്കുന്ന ഇത്തരം നടപടികള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ലീവ് എടുക്കുന്നതില്‍ തടസമില്ല. എന്നാല്‍ ഇത്രയേറെപ്പേര്‍ക്ക് ഒന്നിച്ച് ലീവ് അനുവദിക്കേണ്ടതുണ്ടോയെന്ന് മേലധികാരി തീരുമാനിക്കണമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  11 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago