HOME
DETAILS

ചോറ്റൂരില്‍ യുവതി കൊലചെയ്യപ്പെട്ട സംഭവം മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു; പ്രതി അറസ്റ്റില്‍

  
backup
April 22 2021 | 05:04 AM

%e0%b4%9a%e0%b5%8b%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%9a%e0%b5%86%e0%b4%af

 


പുത്തനത്താണി (മലപ്പുറം): വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂരില്‍ കൊലചെയ്യപ്പെട്ട യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ചോറ്റൂരിലെ കിഴുകപ്പറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തി(21)ന്റെ മൃതദേഹം ഇന്നലെയാണ് മണ്ണിനടിയില്‍നിന്ന് പുറത്തെടുത്തത്. പ്രതി അയല്‍വാസി വരിക്കോടന്‍ അന്‍വറി(38)നെ പൊലിസ് അറസ്റ്റ് ചെയ്തു.


കഴിഞ്ഞമാസം പത്തിനാണ് യുവതിയെ ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ കാണാതായത്. തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് സംഭവം കൊലപാതകമാണെന്നു തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് സംഭവസ്ഥലത്ത് നടന്ന പരിശോധനയിലാണ് യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ പൂര്‍ണമായും ശേഖരിച്ച് പൊലിസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും പ്രാഥമിക പരിശോധന നടത്തി.


യുവതി ധരിച്ച വസ്ത്രങ്ങള്‍ കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. കുഴിച്ചുമൂടിയ സ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്ന സമയത്തു തന്നെ പൊലിസ് കസ്റ്റഡിയിലുള്ള പ്രതിയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പും നടത്തി.


വീട്ടില്‍നിന്ന് കഞ്ഞിപ്പുര ഹൈവേയിലെ സി.ഐ ഓഫിസ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടക്കുകയായിരുന്ന സുബീറയെ ആളൊഴിഞ്ഞ ചെങ്കല്‍ ക്വാറിക്കടുത്തുവച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പ്രതിയുടെ കുടുംബം വക സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. നാല്‍പതു ദിവസം നീണ്ട തിരോധാന കാലയളവില്‍ യുവതിയെ കണ്ടെത്താനുളള തിരച്ചിലില്‍ നാട്ടുകാരോടൊപ്പം അവസാനം വരെയുണ്ടായിരുന്ന പ്രതി ഏതാനും ദിവസങ്ങളിലായി പൊലിസ് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം കുഴിച്ചിട്ട ഭാഗത്തെ മണ്‍കൂന മണ്ണുമാന്തി ഉപയോഗിച്ച് പൊലിസിന്റെ മേല്‍നോട്ടത്തില്‍ നീക്കുന്നതിനിടെ, ഒരു പ്രത്യേക ഭാഗത്തെ മണ്ണ് നീക്കേണ്ടതില്ലെന്ന് പ്രതി തറപ്പിച്ചുപറയുകയായിരുന്നു.
ഈ ഭാഗം പരിശോധിക്കുന്നതിനിടെ പ്രതി സംഭവസ്ഥലത്തുനിന്ന് പോകുകയും പൊലിസ് പിടികൂടുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.

കൊല സ്വര്‍ണാഭരണം അപഹരിക്കാന്‍
യുവതിയെ കൊലപ്പെടുത്തിയത് സ്വര്‍ണാഭരണം അപഹരിക്കാനെന്നു പൊലിസ്. സാമ്പത്തികപ്രയാസമുള്ളതിനാല്‍ യുവതിയുടെ സ്വര്‍ണാഭരണം അപഹരിക്കാനാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലിസിനു നല്‍കിയ മൊഴി.
യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സമീപത്തെ കുഴല്‍ക്കിണറിലെറിഞ്ഞതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago