ഹൈറിസ്ക് സമ്പര്‍ക്കമുള്ളവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഹൈ റിസ്ക് പ്രൈമറി കോണ്ടാക്ടിലുള്ളവര് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്. തുടര്‍ന്ന് എട്ടാംദിവസം ആര്.ടി.പി.സി.ആര് പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ നിരീക്ഷണം അവസാനിപ്പിക്കാം.
ലോ റിസ്ക് പ്രൈമറി കോണ്ടാക്ട് വിഭാഗത്തിലുള്ളവര്‍ 14 ദിവസത്തേക്ക് യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഭവനസന്ദര്‍ശനം, കല്യാണം തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി സി രോഗികളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കണമെന്നും, കൊവിഡ് പോസിറ്റീവായാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ചികിത്സ തേടണമെന്നും, ഡിസ്ചാര്‍ജ് മുതല്‍ ഏഴു ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും സാമൂഹിക ബന്ധങ്ങളും ഒഴിവാക്കണമെന്നും കേരളത്തിലേക്കു വിദേശത്തുനിന്നും വരുന്ന ആളുകള്‍ വിമാനത്താവളത്തില്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും നെഗറ്റീവായതിനു ശേഷവും ഏഴുദിവസം വീട്ടില്‍ കഴിയുന്നത് നല്ലതാണെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."