സൂപ്പർ ഒാവറിൽ ക്ലീൻബൗൾഡാവുമോ ഇമ്രാൻ?
ഇസ്ലാമാബാദ്
പാക് രാഷ്ട്രീയം സൂപ്പർ ഒാവറിലേക്ക് കടന്നിരിക്കേ ഇമ്രാൻഖാൻ ക്ലീൻബൗൾഡാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അവിശ്വാസപ്രമേയം വോട്ടിനിടുമ്പോൾ കണക്കുകൾ പ്രധാനമന്ത്രി ഇമ്രാൻഖാന് എതിരാണ്. 342 അംഗ പാക് ദേശീയസഭയിൽ 172 അംഗങ്ങളുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടത്.
തെരഞ്ഞെടുപ്പിൽ 176 സീറ്റുകളുമായി നേരിയ ഭൂരിപക്ഷത്തോടെയായിരുന്നു ഇമ്രാന്റെ വിജയം. ഇമ്രാന്റെ പി.ടി.ഐക്ക് മാത്രം 133 സീറ്റുകളുണ്ട്. പി.എം.എൽ (ക്യു), ജി.ഡി.എ- മൂന്നുവീതം, ബി.എ.പി, എ.എം.എൽ- ഓരോന്ന് വീതം എന്നിവയാണ് ഭരണമുന്നണിയിലെ മറ്റ് കക്ഷികൾ. എന്നാൽ പി.ടി.ഐയിലെ 24 പേർ പ്രതിപക്ഷത്തോടൊപ്പം ചേർന്നതാണ് ഇമ്രാന് തിരിച്ചടിയാവുന്ന ഘടകം.
പ്രതിപക്ഷത്തിന് 166 അംഗങ്ങളുടെ പിന്തുണയാണുള്ളത്. മുഖ്യപ്രതിപക്ഷമായ പാകിസ്താൻ മുസ്ലിം ലീഗിന് (നവാസ് ഷരീഫ് വിഭാഗം) 84 സീറ്റുകളുണ്ട്. പി.പി.പി (56), എം.എം.എ (14) എന്നിവയാണ് മറ്റ് പ്രധാന പ്രതിപക്ഷപാർട്ടികൾ. ഇവർക്ക് വിമത പി.ടി.ഐ എം.പിമാരുടെ പിന്തുണ ലഭിച്ചാൽ പ്രതിപക്ഷചേരിയുടെ ബലം 190 ആവും.
എങ്കിൽ ഇമ്രാൻ ക്ലീൻബൗൾഡാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."