'400 രൂപ കൊടുത്ത് രാജ്യത്ത് എത്രയാളുകള്‍ക്ക് വാക്‌സിന്‍ വാങ്ങാന്‍ കഴിയും'-കൊവിഷീല്‍ഡിന്റെ വില വര്‍ധനക്കെതിരെ ചിദംബരം
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റ വില വര്‍ധിപ്പിച്ചതില്‍ കേന്ദ്രത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. സംസ്ഥാന സര്‍ക്കാറോ ഉപഭോക്താവോ ആരാണ് ഈ വില നല്‍കുക എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. 18നും 44നും ഇടക്ക് പ്രായമുള്ള എത്രയാളുകള്‍ക്ക് ഈ വില നല്‍കി വാക്‌സിന്‍ എടുക്കാന്‍ കഴിയുമെന്നും ചിദംബരം രോഷാകുലനാവുന്നു.
മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ ഡോസിന്റെ വില പുതുക്കി നിശ്ചയിച്ചിരുന്നു. വാക്‌സിന്‍ വിതരണത്തിന്റെ മേല്‍നോട്ട ചുമതല കേന്ദ്രസര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ വില കൂട്ടി വില്‍ക്കാനാകുമെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം.
'പ്രതീക്ഷിച്ചതുപോലെ, കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ വില സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കും നിശ്ചയിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകുന്ന വാക്‌സിന്‍ ഡോസിന്റെ 400 രൂപ ആര് നല്‍കും സംസ്ഥാന സര്‍ക്കാരോ ഗുണഭോക്താവോ.
'18നും 44 ഇടയില്‍ പ്രായമുള്ള എത്രപേര്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിന്‍ 400 രൂപക്ക് സ്വീകരിക്കാനാകും ഗുണഭോക്താവ് ഇതിന്റെ ചിലവ് വഹിക്കുമോ വാക്‌സിനുകളുടെ വില നല്‍കാനും ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാനും എത്ര സംസ്ഥാനങ്ങള്‍ തയാറാകും' -പി. ചിദംബരം ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കഴിഞ്ഞദിവസം വാക്‌സിന്‍ വില വര്‍ധനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാക്‌സിന്‍ വിലയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ സര്‍ക്കാര്‍ ഇടത്തരക്കാരെ തിരുകികയറ്റിയെന്നായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."