HOME
DETAILS

റിസോർട്ട് വിവാദം: ജയരാജൻമാർക്കെതിരേ പാർട്ടി അന്വേഷണം; സംസ്ഥാന സമിതിയോഗത്തിൽ ജയരാജൻമാർ തമ്മിൽ പൊരിഞ്ഞ വാക്കേറ്റം

  
backup
February 11 2023 | 02:02 AM

cpm-sets-up-committee-to-probe-allegations-against-both-jayarajans-2023

 

 

തിരുവനന്തപുരം: കണ്ണൂർ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനെതിരേയും സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനെതിരേയും അന്വേഷണം നടത്താൻ സി.പി.എം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടങ്ങിയവർ ഉൾപ്പെടുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാകും അന്വേഷണം നടത്തുക. റിസോർട്ടുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണമാണ് ഇ.പി ജയരാജനെതിരേയുള്ളത്. വിഷയത്തിൽ തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്ന ഇ.പിയുടെ പരാതിയിലാണ് പി. ജയരാജനെതിരേ അന്വേഷണം നടത്തുന്നത്. പി. ജയരാജനാണ് കണ്ണൂരിലെ സി.പി.എം കേന്ദ്രങ്ങളിൽ ചർച്ചചെയ്യപ്പെട്ടിരുന്ന ഇ.പി ജയരാജന്റെ റിസോർട്ടുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദന ആരോപണം പാർട്ടിക്കുള്ളിൽ ഉന്നയിച്ചത്.

രണ്ടുദിവസമായി നടന്ന സി.പി.എം സംസ്ഥാന സമിതിയാണ് ഇരുവർക്കുമെതിരേ അന്വേഷണം നടത്താൻ തീരുമാനമെടുത്തത്. ആവശ്യമെങ്കിൽ മാത്രം പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചാൽ മതിയെന്നാണ് നേതൃതലത്തിലെ ധാരണ. സി.പി.എം സംസ്ഥാന സമിതിയിലെ ഭൂരിപക്ഷ അംഗങ്ങളും അന്വേഷണം വേണമെന്ന നിലപാടിലായിരുന്നു. ഒരുദിവസം പൂർണമായും എടുത്താണ് സി.പി.എം സംസ്ഥാന സമിതി വിഷയം ചർച്ച ചെയ്തത്.

കഴിഞ്ഞ ഡിസംബർ 22,23 തീയതികളിൽ നടന്ന സംസ്ഥാന സമിതി യോഗത്തിലായിരുന്നു പി. ജയരാജൻ വെടിപൊട്ടിച്ചത്. 'പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകൾ' എന്ന രേഖ ചർച്ച ചെയ്യുമ്പോഴായിരുന്നു പി. ജയരാജൻ ഇടപെട്ടത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇ.പി ജയരാജനും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിൽ വിള്ളലുണ്ട്. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതെ രണ്ടുമാസത്തോളം അവധിയിലായിരുന്ന ഇ.പി ജയരാജൻ, പി. ജയരാജൻ ആരോപണം ഉന്നയിച്ചതിനുപിന്നാലെയാണ് വീണ്ടും പാർട്ടി യോഗത്തിലേക്ക് എത്തിയത്.

ഇ.പി ജയരാജനെതിരേയുള്ള സാമ്പത്തിക ആരോപണം ഗുരുതരമാണെന്ന വിലയിരുത്തലിലാണു സി.പി.എം. അതുകൊണ്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ അന്വേഷിക്കാൻ തീരുമാനിച്ചത്.

അതേസമയം, സംസ്ഥാന സമിതി യോഗത്തിൽ ജയരാജൻമാർ തമ്മിൽ വാക്കേറ്റം. താൻ ഇ.പി ജയരാജനെതിരേ ഉന്നയിച്ച വിഷയം ഗൗരവമായി കണ്ട് അന്വേഷിക്കണമെന്ന് പി. ജയരാജൻ ആവശ്യപ്പെട്ടതോടെ യോഗാന്തരീക്ഷം അടിമുടി മാറുകയായിരുന്നു. തനിക്കെതിരേ ഉയർന്ന ആരോപണത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും റിസോർട്ടിന്റെ നിർമാണഘട്ടം മുതലുള്ള എല്ലാകാര്യങ്ങളും പി. ജയരാജന് അറിയാമായിരുന്നുവെന്നും ഇ.പി ജയരാജൻ തിരിച്ചടിച്ചു. തനിക്കെതിരേ ബോധപൂർവം ചില നീക്കങ്ങൾ പാർട്ടിയിൽ നടക്കുന്നുണ്ടെന്ന് ഇ.പി പറഞ്ഞപ്പോൾ, ആരാണ് അതിനുപിന്നിലെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരോപണം പാർട്ടിയിൽ ഉന്നയിച്ച ആൾ തന്നെയാണ് ഇതിനുപിന്നിലെന്നായിരുന്നു ഇ.പിയുടെ മറുപടി. തനിക്കെതിരേ നടന്ന ഗൂഢാലോചന പാർട്ടിയെക്കൂടി നശിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും ഇക്കാര്യത്തിൽ പി. ജയരാജനെതിരേയും അന്വേഷണം വേണമെന്നും ഇ. പി ആവശ്യപ്പെട്ടു. ഏത് അന്വേഷണവും നേരിടാൻ താൻ ഒരുക്കമാണെന്ന് പി. ജയരാജൻ പറഞ്ഞു. തുടർന്നാണ് ഇരുവർക്കുമെതിരേ അന്വേഷണം നടത്താൻ സംസ്ഥാന സമിതി തീരുമാനമെടുത്തത്.

 

ആരോപണം ഇതാണ്
അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി ജയരാജൻ കണ്ണൂരിലെ മൊറാഴയിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. വൈദേകം റിസോർട്ട് കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയാണെന്നായിരുന്നു രേഖകൾ. ബോർഡ് ഓഫ് ഡയരക്ടേഴ്സ് ചെയർപേഴ്സനും ഇന്ദിര ആയിരുന്നു. 2021 ഡിസംബർ 17നാണ് ഇന്ദിര ചെയർപേഴ്സനായത്. ഇതിനുമുമ്പ് ഇ.പിയുടെ മകൻ ജെയ്സനായിരുന്നു ചെയർമാൻ. പി.കെ ഇന്ദിരക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. ജെയ്സന്റെ ഓഹരിമൂല്യം 10 ലക്ഷം രൂപയായിരുന്നു. താൻ ആരോപണം ഉന്നയിച്ചപ്പോൾ ഡയരക്ടർ ബോർഡിൽ ഉൾപ്പെടെ മാറ്റംവരുത്തിയെന്നും പി. ജയരാജൻ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ പി. ജയരാജനെതിരേ ക്വട്ടേഷൻ ഗുണ്ടാ ബന്ധമുണ്ടെന്ന ആരോപണവും തെരഞ്ഞെടുപ്പ് ഫണ്ട് അട്ടിമറിച്ചുവെന്ന ആരോപണവും ഉയർന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago