നികുതി വര്‍ധനവ്: സമരം തുടരാന്‍ യൂത്ത് ലീഗ്; രണ്ടാംഘട്ടം 15 മുതല്‍
കോഴിക്കോട്: ബജറ്റിലെ നികുതികൊള്ളക്കെതിരേ രണ്ടാംഘട്ട സമരവുമായി യൂത്ത്ലീഗ്. 15 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.
വര്‍ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ രണ്ടാംഘട്ട സമരത്തിനുശേഷം തുടര്‍സമര പരിപാടികള്‍ പ്രഖ്യാപിക്കും.
15ന് കാസര്‍കോട്, തിരുവനന്തപുരം, 17ന് വയനാട്, കോട്ടയം, 20ന് കണ്ണൂര്‍, പത്തനംതിട്ട, 21ന് തൃശൂര്‍, ആലപ്പുഴ, 22ന് മലപ്പുറം, എറണാകുളം, 23ന് കോഴിക്കോട്, ഇടുക്കി എന്നിങ്ങനെയാണ് മാര്‍ച്ച് ക്രമീകരിച്ചിരിക്കുന്നത്.
പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ സെസ് പിന്‍വലിക്കില്ലെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഫിറോസ് പറഞ്ഞു.
ഇന്ധനവില നിരന്തരം വര്‍ധിപ്പിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ അതേ മനസാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനുമുള്ളത്. കേരളീയ സമൂഹത്തോട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഫിറോസ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത്ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."