കൊവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി, കേന്ദ്രത്തിന് നോട്ടിസ്; അടിയന്തരാവസ്ഥ പോലത്തെ സാഹചര്യമെന്നും കോടതി
ന്യൂഡല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സ്വമേധയ കേസെടുത്ത് സുപ്രിംകോടതി. വിവിധ ഹൈക്കോടതികളില്‍ ഇതുമായി ബന്ധപ്പെട്ട് നില നില്ക്കുന്ന കേസുകള്‍ പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. ഓക്സിജന്‍ വിതരണത്തിലെ പാളിച്ചകള്‍, അടിയന്തര മരുന്നുകളുടെ ക്ഷാമം എന്നിവയുമായി ബന്ധപ്പെട്ടെല്ലാം ഹൈകോടതിയില്‍ കേസുകള്‍ നില നില്‍ക്കുന്നുണ്ട്.
കൂടാതെ ഓക്സിജന്‍ മരുന്നുകള്‍ എന്നിവ ഉള്‍പെടെ കൊവിഡ് പരിചരണത്തിനാവശ്യമായ വസ്തുക്കളുടെ ലഭ്യത തുടങ്ങി പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ പദ്ധതി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. വാക്സിന് വിതരണത്തിനായി തയാറാക്കിയ പദ്ധതിയും കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കണം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി, ബോംബെ, സിക്കിം, കല്‍ക്കത്ത, അലഹബാദ് തുടങ്ങി ആറ് ഹൈക്കോടതികളില്‍ കേസുകള്‍ നില നില്‍ക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നാളെ കേസ് പരിഗണിക്കും.കേസില്‍ ഹരീഷ് സാല്‍വയെ അമിക്കസ് ക്യൂറിയായും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."