കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: വൈ.എസ്.ആര് എം.പിയുടെ മകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഓങ്കോളില്‍ നിന്നുള്ള വൈ.എസ്.ആര് കോണ്‍ഗ്രസ് എം.പി മഗുന്ദ ശ്രീനിവാസലു റെഡ്ഡിയുടെ മകന് രാഘവ് മഗുന്ദയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച വൈകീട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രാഘവിനെ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന ഒന്‍പതാമത്തെ അറസ്റ്റാണ് ഇത്. പഞ്ചാബ് ശിരോമണി അകാലിദള്‍ എം.എല്‍.എ ദീപ് മല്‍ഹോത്രയുടെ മകന് ഗൗതം മല്‍ഹോത്ര, ചാരിയറ്റ് പ്രൊഡക്ഷന്‍,് മീഡിയ ഡയറക്ടര്‍ രാജേഷ് ജോഷി എന്നിവരെ ഈ ആഴ്ച്ച ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ' സൗത്ത് ഗ്രൂപ്പ്' എന്നൊരു സംഘമാണ് ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്ന് ഇ.ഡി പറയുന്നു. കേസില്‍ ഇതുവരെ രണ്ട് കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എക്സൈസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സി.ബി.ഐ, ഇ.ഡി കേസുകളില്‍ പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."