ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ടുപോകും; എല്ലാ സൗകര്യവും ഒരുക്കുമെന്ന് കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നാളെ ബംഗളുരുവിലേക്ക് കൊണ്ടുപോകും.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിര്‍ദ്ദേശപ്രകാരം കെ.സി വേണുഗോപാല്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ബംഗളുരുവിലേക്ക് മാറ്റുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും എ.ഐ.സി.സി ഒരുക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
അദ്ദേഹത്തിന് ന്യൂമോണിയ ഭേദമായി. നേരത്തെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള തുടര്‍ചികിത്സയ്ക്കായി മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തടസമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ രോഗാവസ്ഥയെക്കുറിച്ച് ചിലര്‍ വ്യാജരേഖയുണ്ടാക്കിയെന്ന് മകന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കുടുംബത്തോട് എന്തിനാണ് ഈ ക്രൂരതയെന്ന് അറിയില്ല. ചികിത്സ സംബന്ധിച്ച് ദുഖപുര്‍ണമായ ക്യാമ്പയിന് നടന്നു. പുതുപള്ളിയില്‍ നിന്നടക്കം നൂറുകണക്കിനാളുകള്‍ അദ്ദേഹത്തെ വന്നു കണ്ടു. അതിന്റെ ഭാഗമായാണ് അദ്ദേഹം ന്യൂമോണിയ ബാധിതനായത്. വ്യാജ വാര്‍ത്തകള്‍ പടച്ച് വിടുന്നത് ശരിയല്ല. എല്ലാ മെഡിക്കല്‍ രേഖകളും തന്റെ പക്കലുണ്ട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."