91 ന് ആസ്ത്രേലിയ പുറത്ത്; ഇന്ത്യയ്ക്ക് ഇന്നിങ്സ് വിജയം
നാഗ്പൂര്‍: ആസ്ത്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം. ആദ്യ ഇന്നിങ്സില്‍ ആസ്ത്രേലിയ്ക്കെതിരെ 223 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ഇന്നിങ്സില്‍ ആസ്ത്രേലിയയെ 91 റണ്‍സിന് പുറത്താക്കി. ജയത്തോടെ നാലു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
രണ്ടാമിന്നിങ്സിലും സ്പിന്നിന് മുന്നില്‍ വട്ടംകറങ്ങിയ ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത് ആര് അശ്വിന്റെ ബൗളിങ്ങാണ്. 12 ഓവര്‍ എറിഞ്ഞ് അഞ്ച് വിക്കറ്റാണ് അശ്വിന് വീഴ്ത്തിയത്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി. അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.
51 പന്തില്‍ 25 റണ്‍സോടെ പുറത്താകാതെ നിന്ന സിറ്റീവ് സ്മിത്താണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. ഉസ്മാന് ഖവാജ (അഞ്ച്), മാറ്റ് റന്‍ഷോ (രണ്ട്), പീറ്റര്‍ ഹാന്‍ഡ്സ്കോംപ് (ആറ്), പാറ്റ് കമ്മിന്‍സ് (ഒന്ന്), ടോഡ് മര്‍ഫി (രണ്ട്), നതാന്‍ ലിയോണ്‍ (എട്ട്), സ്കോട്ട് ബോളണ്ട് (പൂജ്യം) എന്നിങ്ങനെ ദുര്‍ബലമായിരുന്നു ഓസീസിന്റെ ബാറ്റിങ് നിര.
മാര്‍നസ് ലബുഷെയ്ന് 17 റണ്‍സും ഡേവിഡ് വാര്‍ണര്‍, അലക്സ് കാരി എന്നിവര്‍ പത്ത് റണ്‍സ് വീതവും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."